-->
ചെറുകോല്‍പ്പുഴ: വൈദിക കാലഘട്ടത്തില്‍ എല്ലാവരും പഠിച്ചിരുന്ന വേദ പഠനം ചില വിഭാഗങ്ങളിലെക്ക് മാത്രമായി ചുരുങ്ങിയതോടെ ഭാരതീയ സംസ്‌കൃതിയുടെ അപചയവും ആരംഭിച്ചതായി വള്ളിക്കോട് ശ്രീരാമകൃഷ്‌ണാശ്രമം മഠാധിപതി ആപ്‌തലോകാനന്ദ . വേദ പഠന പരായണ പരിചയവും ആത്മീയ സ്‌ഥിരതയും എന്ന വിഷയത്തെ അധികരിച്ച് നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ഭാരതീയ സംസ്‌കാരത്തിനൊപ്പം ലോകത്ത് ഉടലെടുത്ത മറ്റ് സംസ്‌കാരങ്ങള്‍ നിശേഷം ഇല്ലാതാവുകയും അവയില്‍ പലതും നിലനിന്നിരുന്നതിന്റെ തെളിവുകള്‍ പോലും അപ്രത്യക്ഷമാവുകയും ചെയ്‌തിട്ടുണ്ട്.
ഭാരതീയ സംസ്‌കാരത്തിനും നളന്ദ തക്ഷശില പേലെയുള്ള സര്‍വ്വകലാശാലകളടക്കം വലിയ നഷ്‌ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭാരതീയ സംസ്‌കാരത്തിന്റെ ഉയര്‍ത്തെഴുനേല്‍പ്പിനുള്ള സമയമായെന്നും വേദങ്ങള്‍ ശരിയായ രീതിയിലും ഉച്ചാരണത്തിലും പരായണം ചെയ്യാന്‍ കഴിയുന്ന ഒരു തലമുറ ഉണ്ടാകേണ്ടിയിരിക്കുന്നു എന്നും ആപ്‌ത ലോകാനന്ദ സ്വാമികള്‍ അധ്യക്ഷ പ്രഭാഷണത്തില്‍ പറഞ്ഞു. ചടങ്ങില്‍ താന്ത്രിക വിധി ക്ഷേത്ര ചൈതന്യത്തിന്റെ അടിത്തറ എന്ന വിഷയത്തെപ്പറ്റി ആലുവാ തന്ത്ര വിദ്യാപീഠം പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്‌ണന്‍ നമ്പൂതിരി പ്രഭാഷണം നടത്തി. എല്ലായിടത്തും നിറഞ്ഞ് നില്‍ക്കുന്ന ചൈതന്യത്തെ ഒരു ബിംബത്തില്‍ സന്നിവേശിപ്പിക്കുന്നതാണ് തന്ത്ര വിദ്യയിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.
കാലഘട്ടത്തിനനുസരിച്ച് മാറ്റം വരുത്താവുന്നവയാണ് ആചാരങ്ങളെന്നും അനുഷ്‌ഠാനങ്ങള്‍ക്ക് മാറ്റം വരുത്താന്‍ കഴിയില്ലെന്നും ചടങ്ങില്‍ ജ്യോതിശാസ്‌ത്രം നവീകരണത്തിന്റെ താക്കോല്‍ എന്ന വിഷയത്തെപ്പറ്റി പ്രഭാഷണം നടത്തിയ ജ്യോതി ശാസ്‌ത്ര പണ്ഡിതന്‍ പുതുവാ മന ഹരിദാസന്‍ നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഹിന്ദുമത മഹാമണ്ഡലം എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം. ആര്‍ ജഗന്‍ മോഹന്‍ ദാസ്., ജീ കൃഷ്‌ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭഗവദ് ഗീത
മാനവികതയുടെ സംഭാവന :
ഡോ. എം.എം. ബഷീര്‍
ചെറുകോല്‍പ്പുഴ: ഭഗവത് ഗീത മാനവികതയുടെ ഏറ്റവും വലിയ സംഭാവനയാണന്ന് ഡോ. എം. എം ബഷീര്‍ . ഭഗവത് ഗീതയുടെ സംഭാവന കാലഘട്ടത്തിന്റെ ഏറ്റവും വലിയ അനിവാര്യത ആണ്. മഹാമണ്ഡലം ട്രഷറര്‍ റ്റി. കെ സോമനാഥന്‍ നായര്‍, സെക്രെട്ടറി ജി. രാജ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സൗജന്യ
ഫലവൃഷതൈ വിതരണം
ചെറുകോല്‍പ്പുഴ: പരിസ്‌ഥിതി സമ്മേളനത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന തൈകള്‍ ഇന്ന് വിതരണം ചെയ്യും.പ്ലാവ്, മാവ്, പേര തുടങ്ങിയ ഫലവൃക്ഷങ്ങള്‍ക്കൊപ്പം ഔഷധ സസ്യങ്ങളും പരിസ്‌ഥിതിക്ക് ഇണങ്ങുന്ന തണല്‍ മരങ്ങളും വിതരണത്തിനായി ഒരുക്കിയിട്ടുണ്ട്. ഹരിത കേരള മിഷന്റെ സഹകരണത്തോടുകൂടി ഹിന്ദുമത മഹാമണ്ഡലം ഇരുപതിനായിരത്തോളം വൃഷ തൈകള്‍ ഇന്ന് നടക്കുന്ന പരിസ്‌ഥിതി കാര്‍ഷിക സമ്മേളനത്തില്‍ സൗജന്യമായി വിതരണം ചെയ്യും.