Wednesday, March 11, 2026 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 09.47 AM

ഇരവിപേരൂരിനെ ആഘോഷനിറവിലാക്കി പി.ആര്‍.ഡി.എസ്‌. ഭക്‌തിഘോഷയാത്ര

uploads/news/2026/02/825824/1.jpg

ഇരവിപേരൂര്‍: പൊയ്‌കയില്‍ ശ്രീകുമാര ഗുരുദേവന്റെ 148-മത്‌ ജന്മദിന മഹോത്സവത്തോടനുബന്ധിച്ച്‌ പി.ആര്‍.ഡി.എസ്‌ നടത്തിയ ഭക്‌തിഘോഷയാത്ര മനുഷ്യസാഗരമായി. ശുഭ്രവസ്‌ത്രധാരികളായ ആയിരക്കണക്കിന്‌ വിശ്വാസികള്‍ ഭക്‌തിഘോഷയാത്രയില്‍ അണിനിരന്നു. നിശ്‌ചലദൃശ്യങ്ങളും, ചെണ്ടമേളം, തവില്‍മേളം, പമ്പമേളം, ബാന്റ്‌മേളം, തുടങ്ങിയ വാദ്യമേളങ്ങളും, വിവിധ ശാഖകളില്‍ നിന്നുള്ള കലാപ്രകടനങ്ങളും ഭക്‌തിഘോഷയാത്രയ്‌ക്ക് മിഴിവേകി. സഭാ പ്രസിഡന്റ്‌ വൈ. സദാശിവന്‍ ഘോഷയാത്ര ഉദ്‌ഘാടനം ചെയ്‌തു.
പ്രധാന കവാടത്തില്‍ താലപ്പൊലി ഏന്തിയ 148 ബാലികമാര്‍ ഘോഷയാത്രയെ സ്വീകരിച്ച്‌ വിശുദ്ധ മണ്ഡപത്തിലേക്ക്‌ ആനയിച്ച ശേഷം വിശുദ്ധ മണ്ഡപത്തില്‍ ഘോഷയാത്ര സ്വീകാര്യ പ്രാര്‍ത്ഥന നടന്നു.
തുടര്‍ന്ന്‌ സ്വാതി തിരുനാള്‍ സംഗീത കോളേജ്‌ വിദ്യാര്‍ത്ഥി സംഗീത്‌ വിജയന്‍ അവതരിപ്പിച്ച സംഗീത കച്ചേരിയും. ആചാര്യകലാക്ഷേത്രം അവതരിപ്പിച്ച ദൃശ്യകലാ നിറക്കൂട്ട്‌ തന്മയം അരങ്ങേറി. തുടര്‍ന്ന്‌ വിവിധ ശാഖകളില്‍ നിന്നുള്ള കലാപരിപാടികളും അരങ്ങേറി.
ശ്രീകുമാരഗുരുദേവ ജന്മദിന സമയമായ വെളുപ്പിന്‌ 5.30ന്‌ ജന്മംതൊഴല്‍ നടന്നു. സഭാപ്രസിഡന്റ്‌ വൈ.സദാശിവന്‍ ജന്മദിന സന്ദേശം നല്‍കി. ഇന്ന്‌ ഉച്ചയ്‌ക്ക് നടക്കുന്ന ജന്മദിനസമ്മേളനം കേന്ദ്ര ഫിഷറീസ്‌-മൃഗസംരക്ഷണ- ക്ഷീരവികസന- ന്യൂനപക്ഷകാര്യ വകുപ്പ്‌ സഹമന്ത്രി ജോര്‍ജ്‌ കുര്യന്‍ ഉദ്‌ഘാടനം ചെയ്യും.

Ads by Google
Advertisement
Tuesday 17 Feb 2026 09.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW