-->
കോഴഞ്ചേരി: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനായുള്ള ഒരുക്കങ്ങള്‍ വിദ്യാധിരാജ നഗറില്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ 11 ന് ജ്യോതിപ്രയാണ ഘോഷയാത്രയും , എഴുമറ്റൂര്‍ ശ്രീ പരമ ഭട്ടാരക ആശ്രമത്തില്‍ നിന്നുള്ള ഛായാചിത്ര ഘോഷയാത്രയും അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ നിന്നുള്ള പതാക ഘോഷയാത്രയും സമന്വയിച്ച് ശ്രീവിദ്യാധിരാജ നഗറിലേക്ക് എത്തിച്ചേരും.തുടര്‍ന്ന് മഹാമണ്ഡലം പ്രസിഡന്റ് പി.എസ് നായര്‍ പതാക ഉയര്‍ത്തുന്നതോടെ പരിഷത്തിന് തുടക്കമാവും. ഉച്ചകഴിഞ്ഞ് 3.45 ന് തിരുനാവായ മഹാമാഘ മഹോത്സവ പരാമചര്യന്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പരിഷത്ത് ഉത്‌ഘാടനം ചെയ്യും.
പതാകഘോഷയാത്ര
പുതിയകാവില്‍നിന്ന്
പരിഷത്ത് നഗറില്‍ ഉയര്‍ത്താനുള്ള പതാകഘോഷയാത്ര അയിരൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രസന്നിധിയില്‍ നിന്നും രാവിലെ 9.30-ന് ആരംഭിക്കും.ദേശദേവതയായ ഭഗവതിയുടെ അനുഗ്രഹം ഏറ്റുവാങ്ങി വരുന്ന പതാകയെ മറ്റ് ഘോഷയാത്രകളോടൊപ്പം ചേര്‍ന്ന് പരിഷത്ത് വേദിയായ വിദ്യാധിരാജ നഗറിലേക്ക് ആനയിക്കുമെന്നു ജനറല്‍ സെക്രട്ടറി എ. ആര്‍ വിക്രമന്‍ പിള്ള, വൈസ് പ്രസിഡന്റ് കെ. കെ ഗോപിനാഥന്‍
നായര്‍, ഘോഷയാത്ര കണ്‍വീനര്‍ എം ആര്‍ ജഗന്‍മോഹന്‍ ദാസ് എന്നിവര്‍ അറിയിച്ചു
ക്രമപരിപാലനം
ഹിന്ദുമത പരിഷത്തിന്റെ സുഗമമായ നടത്തിപ്പിനായി 151 അംഗ വോളണ്ടിയര്‍ കമ്മറ്റി രൂപീകരിച്ചു.
കമ്മറ്റി അംഗങ്ങളുടെ സേവനം പന്തല്‍, ശ്രീ വിദ്യാധിരാജ നഗര്‍, പാര്‍ക്കിങ് ഏരിയ, അന്നദാനമണ്ഡപം എന്നിവിടങ്ങളില്‍ ലഭ്യമാക്കും. വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി യുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം വൈസ് പ്രസിഡന്റ് കെ. കെ. ഗോപിനാഥന്‍ നായര്‍ ഉദ്‌ഘാടനം ചെയ്‌തു.
ജനറല്‍ സെക്രട്ടറി എ. ആര്‍. വിക്രമപിള്ള ആമുഖപ്രസംഗം നടത്തി. സെക്രട്ടറി കെ. ആര്‍. വേണുഗോപാല്‍, അനിരാജ് ഐക്കര, പി. ലളിതമാണി, എം. റ്റി ഭാസ്‌ക്കരപണിക്കര്‍, ജി. കൃഷ്‌ണകുമാര്‍, കെ. ആര്‍. ശിവന്‍കുട്ടി നായര്‍, വിജയന്‍ നായര്‍, പി. വി. സോമന്‍ സോമഗീതം, പ്രസന്ന വേണുഗോപാല്‍, ഗിരിജ കുമാരി, ദീപ എസ് നായര്‍, കെ ,എന്‍ രാധാമണി അമ്മ, പ്രീതാ ബി നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിഭവ സമാഹരണം
ഹിന്ദു മത പരിഷത്തിനോടാനുബന്ധിച്ചുള്ള അന്നദാനത്തിന്റെ വിഭവസമാഹരണം കടപ്ര- തട്ടയ്‌ക്കാട് ശങ്കു വാളയന്‍പാറ ശ്രീ മഹാദേവ ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ചു.
മാലേത്തു സരളാദേവി യുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് വിഭവങ്ങള്‍ ക്ഷേത്രസമിതി പ്രസിഡന്റ് കെ. റ്റി. ഗോപാലനില്‍ നിന്നും സ്വീകരിച്ച് ഉദ്‌ഘാടനം ചെയ്‌തു. യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ. കെ. ഗോപിനാഥന്‍ നായര്‍, സെക്രട്ടറി ജി. രാജ്‌കുമാര്‍, കണ്‍വീനര്‍ പി. ആര്‍. ഗോപിനാഥന്‍ നായര്‍, ശ്രീജിത്ത് അയിരൂര്‍, ചന്ദ്രന്‍പിള്ള ഓതറ, എം. റ്റി. ഭാസ്‌കരപ്പണിക്കര്‍, ശിവന്‍കുട്ടി നായര്‍ എസ്, അനീഷ് ജി, ക്ഷേത്രം ഭാരവാഹികളായ കലേഷ് കുമാര്‍, പ്രശാന്ത് പി. സി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എന്‍. എസ്. എസ്. കരയോഗം 567, കിഴക്കന്‍ ഓതറ വിദ്യാധിരാജ എന്‍. എസ്. എസ്. കരയോഗം, കിഴക്കന്‍ ഓതറ എസ്. എന്‍. ഡി. പി, കെ. പി. എം. എസ് മാമൂട്, ഓതറ പുതുക്കുളങ്ങര ക്ഷേത്രം, കോഴിമല എന്‍. എസ്. എസ്. കരയോഗം ഇടനാട് എന്‍. എസ്. എസ് കരയോഗം എന്നിവിടങ്ങളില്‍ നിന്ന് വിഭവങ്ങള്‍ സമാഹരിച്ചു.
ഛായാചിത്ര
ഘോഷയാത്ര
പരിഷത്ത് നഗറില്‍ സ്‌ഥാപിക്കുവാനുള്ള വിദ്യാധിരാജ സ്വാമികളുടെ ഛായാചിത്രം വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം കൊറ്റനാട് പ്രണമലക്കാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ ഡോ.ഗോപാല്‍ കെ നായര്‍ ഉദ്‌ഘാടനം ചെയ്‌തു. എന്‍ എസ് .എസ് മല്ലപ്പള്ളി താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. പ്രകാശ് ചരളേല്‍ അധ്യക്ഷത വഹിച്ചു. ഛായാചിത്ര ഘോഷ യാത്ര കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ.കെ.ജയ വര്‍മ്മ ,കണ്‍വീനര്‍ ജി.ഉണ്ണികൃഷ്‌ണന്‍ , പ്രണമലക്കാവ് ശ്രീ ഭദ്രകാളി ക്ഷേത്രം പ്രസിഡന്റ് അജിത്ത് കൃഷ്‌ണന്‍, സെക്രട്ടറി രതീഷ്‌എന്നിവര്‍ പ്രസംഗിച്ചു. വൃന്ദാവനം , മുക്കുഴി, പറക്കുളം, മേനാ തോട്ടം, അങ്ങാടി, റാന്നി ഇട്ടിയപ്പാറ, ചെല്ലക്കാട്, മക്ക പ്പുഴ , ചേത്തയ്‌ക്കല്‍, ഇടമണ്‍ , കുന്നം, വെച്ചുച്ചിറ, മണ്ണടി ശാല, പരുവ , കടു മീന്‍ചിറ,അത്തിക്കയം, മടന്തമണ്‍ , പെരുനാട് , മാടമണ്‍ , ഭഗവതി ക്കുന്ന്, റാന്നി, പെരുമ്പുഴ വഴി തോട്ട മണ്‍ കാവില്‍ സമാപിച്ചു. ഛായാചിത്ര ഘോഷയാത്ര ഇന്ന് രാവിലെ വിദ്യാധിരാജ നഗറില്‍ എത്തിച്ചേരും.