Wednesday, March 11, 2026 Last Updated 32 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 09.47 AM

പതിന്നാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റില്‍

തിരുവല്ല : 14 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ല പോലീസ്‌ അറസ്‌റ്റ് ചെയ്‌തു . തിരുവല്ല പെരിങ്ങര അഴിയടത്ത്‌ ചിറ സ്വദേശി കരിങ്ങാട്ടിശേരി വീട്ടില്‍ കൊച്ചുമോന്‍ എന്ന്‌ വിളിക്കുന്ന വര്‍ഗീസ്‌ (60) നെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. 2025 മേയിലാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം.
പെയിന്റിംഗ്‌ തൊഴിലാളിയായ ഇയാള്‍ ജോലി ചെയ്‌ത വീട്ടില്‍ വന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും കുട്ടിയെ പിന്തുടര്‍ന്ന്‌ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ അമ്മയോടും ബന്ധുക്കളോടും കുട്ടി വിവരം പറഞ്ഞു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത തിരുവല്ല പോലീസ്‌ പെരിങ്ങരയില്‍ നിന്നും പ്രതിയെ പിടികൂടി. ഇന്‍സ്‌പെക്‌ടര്‍ കെ.എസ്‌ സുജിത്ത്‌ ,എ.എസ്‌.ഐ ജയകുമാര്‍,സി പി ഓ മാരായ മാരായ അഖിലേഷ്‌, അവിനാഷ്‌ , സോജോ എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Tuesday 17 Feb 2026 09.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW