-->
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റ നേതൃത്വത്തിലുള്ള സംസ്‌ഥാന ഭരണം അഴിമതിയുടെ ചെളിക്കുണ്ടില്‍ ആഴ്‌ന്ന് കിടക്കുകയാണെന്നും വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ ഭരണത്തെ തൂത്തെറിഞ്ഞ് യു.ഡി.എഫിനെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിക്കുമെന്നും കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ജില്ലാ കോണ്‍ഗ്രസ് കുമ്മിറ്റി നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി.
സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ ശബരിമലയില്‍ സമാനതകളില്ലാത്ത കൊള്ള നടത്തിയിട്ടും അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ സംരക്ഷിക്കുകയും കുറ്റംപത്രം പോലും നല്‍കാതെ ജാമ്യം ലഭ്യമാക്കുവാന്‍ ഒത്താശ ചെയ്‌തു കൊടുക്കുകയുമാണെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്ര?ഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി ബി.എം. സന്ദീപ് മുഖ്യ പ്രസംഗം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.മോഹന്‍രാജ്, പഴകുളം മധു , എന്‍. ഷൈലാജ്, സെക്രട്ടറി റിങ്കു ചെറിയാന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി സി നയരൂപീകരണ സമിതി ചെയര്‍മാന്‍ ഡോ.ജെ.എസ് അടൂര്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ്‌കുമാര്‍ , സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്.റോബിന്‍ പീറ്റര്‍, സജി കൊട്ടക്കാട്, കാട്ടൂര്‍ അബ്‌ദുള്‍സലാം, സുനില്‍ എസ്. ലാല്‍, കെ. ജാസിംകുട്ടി, ജി. രഘുനാഥ്, ഹരികുമാര്‍ പൂതങ്കര, എസ്.വി. പ്രസന്നകുമാര്‍, ഏഴംകുളം അജു, ഷാം കുരുവിള, എലിസബേത്ത് അബു, ബിനു ചക്കാല, എം.എസ്. പ്രകാശ്, ഉണ്ണിക്കൃഷ്‌ണന്‍ കുളനട, മനോജ് കുളനട, കെ.ജി. അനിത, അനിതാ കുമാരി, രജനി പ്രദീപ്, വിജയ് ഇന്ദുചൂഡന്‍, ആര്‍. ദേവകുമാര്‍, പി.കെ. മോഹന്‍രാജ്, റോജിപോള്‍ ഡാനിയേല്‍, തട്ടയില്‍ ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡി.സി.സി ജനറല്‍ സെകട്ടറിമാരായി നിയമിതരായ ആര്‍. ജയകുമാര്‍, പ്രകാശ്‌കുമാര്‍ ചരളേല്‍, കെ.എന്‍. രാധാചന്ദ്രന്‍, അബ്‌ദുള്‍കലാം ആസാദ്, എസ്. സന്തോഷ് കുമാര്‍, ബിജു ഫിലിപ്പ്, റോയിച്ചന്‍ എഴിക്കകത്ത്, പി.റ്റി. ഏബ്രഹാം, മണ്ണടി പരമേശ്വരന്‍, രാജു മരുതിക്കല്‍ എന്നിവരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ആദരിച്ചു.