Tuesday, March 10, 2026 Last Updated 47 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 09.46 AM

കാര്‍ നിയന്ത്രണംവിട്ട്‌ മണ്‍ചട്ടി വില്‍പന കേന്ദ്രം ഇടിച്ചുതകര്‍ത്തു

uploads/news/2026/02/825818/3.jpg

വൈക്കം: നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയിലുള്ള റോഡരികിലെ മണ്‍ചട്ടി വില്‍പന കേന്ദ്രം ഇടിച്ചു തകര്‍ത്ത ശേഷം മരത്തിലിടിച്ചു നിന്നു. സംഭവ സമയത്ത്‌ കാല്‍നട യാത്രക്കാരും മറ്റ്‌ വാഹനങ്ങളും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വൈക്കം-തലയോലപ്പറമ്പ്‌ റോഡില്‍ ഉദയനാപുരം പഞ്ചായത്ത്‌ ഓഫീസിന്‌ സമീപം ഇന്നലെ വൈകിട്ട്‌ നാലോടെയായിരുന്നു അപകടം. വില്‍പനക്കായി വച്ചിരുന്ന പൂച്ചട്ടികളും മണ്‍ചട്ടികളും മറ്റും തകര്‍ത്ത ശേഷം കാര്‍ റോഡരികിലെ മരത്തിലിടിച്ചാണ്‌ നിന്നത്‌. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നെങ്കിലും കാര്‍ ഓടിച്ചിരുന്ന വടകര സി.എസ്‌.ഐ പള്ളി വികാരി ഫാ. സാം പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തോട്ടകം ഭാഗത്ത്‌ ചടങ്ങില്‍ പങ്കെടുത്ത ശേഷം തലയോലപ്പറമ്പ്‌ വടകര ഭാഗത്തേക്ക്‌ തിരികെ പോവുകയായിരുന്നു കാര്‍ യാത്രികന്‍. ഡ്രൈവിങ്ങിനിടെ മയങ്ങിപ്പോയതാണ്‌ അപകടത്തിന്‌ കാരണം.

Ads by Google
Advertisement
Tuesday 17 Feb 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW