Wednesday, March 11, 2026 Last Updated 13 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 09.46 AM

തെരഞ്ഞെടുപ്പ്‌ ഒരുക്കം തകൃതിയാക്കാന്‍ എല്‍.ഡി.എഫ്‌.; മുന്നേറ്റ ജാഥകള്‍ക്കു പിന്നാലെ മണ്ഡല യാത്രകള്‍

uploads/news/2026/02/825817/2.jpg

കോട്ടയം: മേഖലാ വികസന മുന്നേറ്റ ജാഥകള്‍ക്കു പിന്നാലെ, നിയോജക മണ്ഡല തലത്തില്‍ വികസ സന്ദേശ യാത്രകളുമായി എല്‍.ഡി.എഫ്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനു മുമ്പായി യാത്രകള്‍ അവസാനിക്കും വിധമാണ്‌ മണ്ഡലങ്ങളില്‍ യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്‌. എല്‍.ഡി.എഫ്‌് പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളില്‍ എം.എല്‍.എമാരും യു.ഡി.എഫ്‌. മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ മത്സരിച്ചവരോ, മത്സരിച്ച പാര്‍ട്ടിയുടെ നേതാക്കളോ യാത്രയ്‌ക്കു നേതൃതം നല്‍കും. മറ്റു ജില്ലകളില്‍ യാത്രകള്‍ നേരത്തെ ആരംഭിച്ചിരുന്നു.
ഏറ്റുമാനൂരില്‍ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തിലുള്ള യാത്രയ്‌ക്ക് ഇന്നു തുടക്കമാകും. മറ്റു മണ്ഡലങ്ങളിലെ യാത്രകള്‍ പിന്നാലെയുണ്ടാകും.
വികസന മുന്നേറ്റ യാത്രകള്‍ സംസ്‌ഥാന സര്‍ക്കാരിന്റെ മൊത്തത്തിലുള്ള വികസ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു. എന്നാല്‍, മണ്ഡല യാത്രകളില്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ്‌. എം.എല്‍.എമാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കു പ്രാമുഖ്യം നല്‍കും.
യു.ഡി.എഫ്‌. മണ്ഡലങ്ങളില്‍ വികസന മുരടിപ്പായിരിക്കും പ്രധാനമായും ചര്‍ച്ചയാക്കുക. തെരഞ്ഞെടുപ്പു പ്രഖ്യാപനം വരെ വികസന മുഖമെന്ന ലേബല്‍ ജനങ്ങളിലേക്ക്‌ എത്തിക്കുകയെന്നതാണ്‌ യാത്രയുടെ പ്രധാന ലക്ഷ്യം.
ജില്ലയില്‍ ഏറ്റുമാനൂര്‍, വൈക്കം, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളില്‍ നിലവിലെ എം.എല്‍.എമാര്‍ യാത്ര നയിക്കും.
കോട്ടയത്തു കഴിഞ്ഞ തവണ മത്സരിച്ച കെ. അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ്‌ യാത്ര. പുതുപ്പള്ളിയില്‍ കഴിഞ്ഞ തവണ ജെയ്‌്ക്‌ സി. തോമസാണ്‌ മത്സരിച്ചതെങ്കിലും യാത്ര നയിക്കുക സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം കെ.എം. രാധാകൃഷ്‌ണനായിരിക്കും. ഇതോടെ രാധാകൃഷ്‌ണന്‍ മണ്ഡലത്തില്‍ മത്സരിക്കാനുള്ള സാധ്യതയേറി.
പാലായില്‍ ജോസ്‌ കെ.മാണിയായിരിക്കും യാത്ര നയിക്കുക. മറ്റു മണ്ഡലങ്ങളില്‍ മൂന്നു ദിവസം വാഹനങ്ങളിലായിരിക്കും ജാഥയെങ്കില്‍ പാലായില്‍ പഞ്ചായത്തു തലത്തില്‍ വികസന സദസാണ്‌ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ജോസ്‌ കെ.മാണി മേഖലാ മുന്നേറ്റ യാത്രയുടെ തിരക്കിലായിരുന്നതിനാല്‍ ഈ മാസം അവസാനമായിരിക്കും സദസ്‌ നടത്തുക. കടുത്തുരുത്തിയില്‍ കേരളാ കോണ്‍ഗ്രസ്‌ പ്രതിനിധിയാകും യാത്ര നയിക്കുകയെങ്കിലും ആരാകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
പാലായില്‍ ജോസ്‌ കെ.മാണി തന്നെ മത്സരിക്കുന്നതിന്റെ തയാറെടുപ്പായാണ്‌ വികസന സദസിനെ നിരീക്ഷകര്‍ കാണുന്നത്‌. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങളുടെ പശ്‌ചാത്തലത്തില്‍ മണ്ഡലത്തിലെ പോരാട്ടത്തിനു പ്രത്യേക രാഷ്‌ട്രീയ മാനം കൈവന്നിരിക്കുകയാണ്‌.
അതേസമയം, കടുത്തുരുത്തിയില്‍ രാഷ്‌ട്രീയ സസ്‌പെന്‍സ്‌ നിലനിര്‍ത്തുകയാണ്‌ കേരളാ കോണ്‍ഗ്രസ്‌. കഴിഞ്ഞ തവണ മത്സരിച്ച സ്‌റ്റീഫന്‍ ജോര്‍ജ്‌ ഇത്തവണ മത്സരിച്ചേക്കില്ല. യുവജന നേതാക്കളോ, മണ്ഡലത്തില്‍ നിന്നുള്ള മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രതിനിധികളോ മത്സരിക്കുമെന്നാണ്‌ സൂചന.

Ads by Google
Advertisement
Tuesday 17 Feb 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW