-->
തലയോലപറമ്പ്: മറവന്‍തുരുത്ത് പഞ്ചായത്തിലെ ആറ്റുവേലക്കടവ് - മൂഴിക്കല്‍ റോഡില്‍ റോഡിലെ വളവിനോടു ചേര്‍ന്ന കുളിക്കടവിന് സംരക്ഷണ ഭിത്തിയില്ലാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു.
വീതികുറഞ്ഞ റോഡിലെ വളവിലാണ് കുളിക്കടവ്. കുളിക്കാനും അലക്കാനുമൊക്കെ നിരവധിപേര്‍ വരുന്ന കടവാണിത്.
വൈക്കം കുലശേഖരമംഗലം കൂട്ടുമ്മേല്‍ നിന്ന് തലയോലപറമ്പിലെ പൊട്ടന്‍ചിറ,മറവന്‍തുരുത്തിലെ ഇടവട്ടം തുടങ്ങിയ സ്‌ഥലങ്ങളിലേക്കുള്ള എളുപ്പമാര്‍ഗമായതിനാല്‍ വാഹന ഗതാഗതവുമേറിയിട്ടുണ്ട്. വീതികുറഞ്ഞ വഴിയിലൂടെ രാത്രികാലങ്ങളില്‍ വഴിപരിചയമില്ലാത്തവര്‍ ഇതുവഴി വാഹനത്തില്‍ വേഗത്തില്‍വന്നാല്‍ നിയന്ത്രണം വിട്ട് പുഴയില്‍ പതിക്കാന്‍ സാധ്യതയേറെയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുളിക്കടവിലേക്ക് പ്രദേശവാസികള്‍ക്ക് ഇറങ്ങാന്‍ കഴിയുന്നവിധത്തില്‍ സംരക്ഷണ ഭിത്തി തീര്‍ത്ത് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.