Wednesday, March 11, 2026 Last Updated 45 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 09.46 AM

കോണത്താറ്റ്‌ പാലം വീണ്ടും വിവാദത്തിലേക്ക്‌

കുമരകം: കോണത്താറ്റ്‌ പാലം വീണ്ടും വിവാദത്തിലേക്ക്‌. പാലത്തിന്റെ വടക്ക്‌ ഭാഗത്തുള്ള ജനങ്ങളുടെ സഞ്ചാര വഴി സംബന്ധിച്ചാണ്‌ പുതിയ വിവാദം.
റോഡ്‌ പുറമ്പോക്ക്‌ ഉണ്ടെന്നിരിക്കെ തോടു നികത്തി സഞ്ചാര വഴി നിര്‍മ്മിക്കുന്നതാണ്‌ പുതിയ വിവാദത്തിന്‌ കാരണം. അപ്രോച്ച്‌ റോഡിന്‌ അടിയിലൂടെ പാലത്തിന്റെ വടക്ക്‌ ഭാഗത്തുള്ളവര്‍ക്ക്‌ സഞ്ചാരവഴി നല്‍കുമെന്നാണ്‌ ആദ്യം പറഞ്ഞിരുന്നത്‌. ഇതാണ്‌ മാറ്റം വന്നിരിക്കുന്നത്‌.
ഇറിഗേഷന്‍ കല്‍ക്കെട്ട്‌ അടക്കം മൂടി ഒരു ടിപ്പര്‍ ലോറിയുടെ വീതിയിലാണ്‌ തോട്‌ നികത്തി എടുക്കുന്നത്‌.തോട്‌ നികത്തുന്ന തിനെതിരെ ഇറിഗേഷന്‍ വകുപ്പ്‌ തുടക്കത്തില്‍ തന്നെ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കിയിട്ടുണ്ട്‌. അപ്പ്രോച്ച്‌ റോഡിന്റെ തെക്ക്‌ വശത്ത്‌ പുറമ്പോക്ക്‌ അളന്നെങ്കിലു കുറച്ചു ഭാഗം ഒഴിവാക്കി എന്നാണ്‌ ആരോപണം. ഒഴിവാക്കിയ ഭാഗത്തെ പുറമ്പോക്ക്‌ ഭൂമി അളക്കണം എന്നാണ്‌ പ്രദേശവാസികളുടെ ആവശ്യം, ഇത്‌ പരിഹരിച്ചിട്ടില്ല.
ഇതിനാലാണ്‌ പുറമ്പോക്ക്‌ സ്‌ഥലം ഉപയോഗിച്ച്‌ അപ്പ്രോച്ച്‌ റോഡിന്‌ അടിയിലൂടെ സഞ്ചാര വഴി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തത്‌.
വിവാദങ്ങളെക്കുറിച്ച്‌ തനിക്കറിയില്ലെന്നും കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ മന്ത്രിയുടെ ഉറപ്പിലാണ്‌ സഞ്ചാര വഴിയുടെ നിര്‍മാണം തോടിന്‌ സമീപത്ത്‌ നടക്കുന്നതെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഗോപി പറഞ്ഞു.
പാലത്തിന്റെ വടക്ക്‌ ഭാഗത്ത്‌ താമസിക്കുന്നവര്‍ക്ക്‌ സഞ്ചാര യോഗ്യമായ വഴി ആവശ്യമാണ്‌.ഇതിന്‌ തോട്‌ നികത്താതെ തന്നെ ഗതാഗത സൗകര്യം ഒരുക്കണമെന്ന്‌ ജനങ്ങള്‍ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Tuesday 17 Feb 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW