Wednesday, March 11, 2026 Last Updated 30 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 09.46 AM

കെ.എസ്‌.ആര്‍.ടി.സി. വേളാങ്കണ്ണി സര്‍വീസ്‌ സമയത്തിലും മാറ്റം

ചങ്ങനാശേരി: ചങ്ങനാശേരിയില്‍ നിന്നു പുറപ്പെടുന്ന കെ.എസ്‌.ആര്‍.ടി.സി. വേളാങ്കണ്ണി സര്‍വീസിന്റെ റുട്ടില്‍ സമയത്തിലും മാറ്റം. നേരത്തെ എം.സി. റോഡ്‌ വഴി സര്‍വീസ്‌ നടത്തിയിരുന്ന ബസ്‌ ഇനി പാലാ, തൊടുപുഴ വഴിയാകും പോകുക.
കോട്ടയം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി, പുതുക്കാട്‌, തൃശൂര്‍, വടക്കഞ്ചേരി, കുഴല്‍മന്ദം, പാലക്കാട്‌, പൊള്ളാച്ചി, ഉടുമുല്‍പെട്ട, പളനി, ട്രിച്ചി, തഞ്ചാവൂര്‍ കൂടിയാവും സര്‍വീസ്‌ നടത്തുക. റൂട്ട്‌ മാത്രമല്ല, നിര്‍ത്തുന്ന സ്‌റ്റോപ്പുകള്‍ക്കും/ സ്‌റ്റാന്റുകളുടെ എണ്ണത്തിനും വ്യത്യാസമുണ്ട്‌.
റൂട്ടിനും, നിര്‍ത്തുന്ന സേ്‌റ്റാപ്പുകള്‍ക്കും/ സ്‌റ്റാന്റുകളുടെ എണ്ണത്തിനും സമാനമായ മാറ്റങ്ങള്‍ ഇന്നു വേളങ്കണ്ണിയില്‍ നിന്നു പുറപ്പെടുന്ന മടക്ക സര്‍വീസിനു ബാധകമാകുമെന്ന്‌ അധികൃതര്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ്‌ 2ന്‌ ചങ്ങനാശേരിയില്‍ നിന്നു പുറപ്പെടുന്ന സര്‍വീസ്‌ അടുത്ത ദിവസം രാവിലെ 5:45ന്‌ വേളങ്കണ്ണിയില്‍ എത്തും മടക്ക സര്‍വീസ്‌ ഉച്ചകഴിഞ്ഞ്‌ 2:30ന്‌ പുറപ്പെട്ടു രാവിലെ 5:45ന്‌ ചങ്ങനാശേരിയില്‍ എത്തുന്ന രീതിയിലാണു സമയക്രമം.

Ads by Google
Advertisement
Tuesday 17 Feb 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW