Friday, March 13, 2026 Last Updated 46 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 09.45 AM

വീണ്ടും ഓട്ടോ തകര്‍ത്തു; ഭീതിസൃഷ്‌ടിച്ച്‌ പടയപ്പ

uploads/news/2026/02/825810/2.jpg

മൂന്നാര്‍: മദപ്പാട്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വനംവകുപ്പിന്റെ നിരീക്ഷണ വലയ ത്തിലുള്ള പടയപ്പ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ ആക്രമണങ്ങള്‍ തോട്ടം മേഖലയെ ഭീതിയിലാഴ്‌ത്തുന്നു. കഴിഞ്ഞ ദിവസം മൂന്നാര്‍ - ഉടമലപേട്ട അന്തര്‍ സംസ്‌ഥാന പാതയില്‍ എട്ടാം മൈലില്‍ ഈരാട്ടുപേട്ട സ്വദേശികള്‍ സഞ്ചരിച്ച കാര്‍ പടയപ്പ ആക്രമിച്ചിരുന്നു. സംഭവസമയത്ത്‌ കാറില്‍ ഉണ്ടായിരുന്ന മുഹമ്മദ്‌ അഷ്‌റഫ്‌, പി.എച്ച്‌.അഷ്‌റഫ്‌ എന്നിവര്‍ ഭാഗ്യത്തിനാണ്‌ കൊമ്പന്റെ പിടിയില്‍നിന്ന്‌ രക്ഷപെട്ടത്‌. മൂന്നാറില്‍നിന്നും മറയൂരിലേക്ക്‌ യാത്ര പോകുന്നതിനിടയില്‍ എട്ടാം മൈലിലായിരുന്നു സംഭവം.
ആക്രമണത്തിനു മുതിരാത്ത കാട്ടാനയെന്ന്‌ പടയപ്പെയെക്കുറിച്ച്‌ കേട്ടിട്ടുള്ള യാത്രക്കാര്‍ ആന ആക്രമിക്കില്ലെന്ന്‌ കരുതി കാറിനുള്ളില്‍ തന്നെ ഇരിക്കുകയാ യിരുന്നു.
എന്നാല്‍ കാറിനു മുന്നിലെത്തിയ പടയപ്പ കൊമ്പുകൊണ്ട്‌ ബോണറ്റില്‍ കുത്തുകയും കാര്‍ ഉയര്‍ത്തുകയും ചെയ്‌തതോടെ ഒരു വിധത്തില്‍ വാഹനം എടുത്ത്‌ യാത്രക്കാര്‍ രക്ഷപെടുകയായിരുന്നു. തൊട്ടുപിന്നാലെ കടലാര്‍ എസ്‌റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കൂടി പടയപ്പ തകര്‍ത്തതോടെ തോട്ടം മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലാണ്‌. ഇതിനു മുമ്പും പടയപ്പ ഓട്ടോറിക്ഷ തകര്‍ത്തിരുന്നു. മദപ്പാട്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കഴിഞ്ഞ രണ്ടു മാസങ്ങളായി പടയപ്പ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്‌. റാപ്പിഡ്‌ റെസ്‌പോണ്‍സ്‌ ടീമിന്റെ രണ്ടു സംഘങ്ങളാണ്‌ പടയപ്പയെ നിരീക്ഷിച്ചു വരുന്നത്‌. മദപ്പാട്‌ ഉള്ള സമയത്ത്‌ പടയപ്പ ജനവാസ മേഖലകളില്‍ എത്തുന്നത്‌ എസ്‌റ്റേറ്റ്‌ മേഖലകളിലെ തൊഴിലാളികളില്‍ വലിയ രീതിയില്‍ ഭീതി ഉണര്‍ത്തുന്നുണ്ട്‌. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ട്‌. ഓരോ ദിവസവും വ്യത്യസ്‌ഥ സ്‌ഥലങ്ങളില്‍ എത്തുന്നതും ആര്‍.ആര്‍.ടി സംഘത്തെ വലയ്‌ക്കുന്നുണ്ട്‌. മൂന്നാറില്‍ നിന്നും 45 കിലോമീറ്റര്‍ വരെയുള്ള സ്‌ഥലങ്ങളില്‍ മാറിമാറി എത്തുന്ന പടയപ്പ മൂന്നാര്‍ - ഉടുമല്‍പ്പേട്ട അന്തര്‍സംസ്‌ഥാന പാതയില്‍ എത്തുന്ന വാഹനങ്ങള്‍ക്കു നേരെയാണ്‌ ആക്രമണത്തിന്‌ മുതിരുന്നത്‌.

Ads by Google
Advertisement
Tuesday 17 Feb 2026 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW