Friday, March 13, 2026 Last Updated 32 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 09.45 AM

ഒടുവില്‍ കല്ലാര്‍കുട്ടിക്കാര്‍ക്ക്‌ പട്ടയം; മൂന്നുചെയിന്‍ ഒഴിവാക്കിയതില്‍ കടുത്ത പ്രതിഷേധം

uploads/news/2026/02/825808/3.jpg

അടിമാലി: പതിറ്റാണ്ടുകളുടെ സമര പോരാട്ടങ്ങള്‍ക്കൊടുവില്‍ കല്ലാര്‍കുട്ടിക്കാര്‍ക്ക്‌ പട്ടയം വിതരണം ചെയ്യാന്‍ നടപടി ഊര്‍ജിതമാക്കി. 10 ചെയിന്‍ മേഖലയില്‍ 7 ചെയിന്‍ വരെയാണ്‌ നടപടി പുരോഗമിക്കുന്നത്‌. മൂന്നു ചെയിന്‍ മേഖലയെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമുണ്ട്‌. കല്ലാര്‍കുട്ടി പത്തു ചെയിന്‍ പ്രദേശത്ത്‌ പട്ടയ നടപടികളുടെ ഭാഗമായി വെള്ളത്തൂവല്‍ വില്ലേജ്‌ ഓഫീസില്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി.
ജില്ലാ കലക്‌ടറുടെ നിര്‍ദേശപ്രകാരമാണ്‌ അപേക്ഷകള്‍ സ്വീകരിക്കുന്നത്‌. കല്ലാര്‍കുട്ടി പട്ടയ അവകാശ സംരക്ഷണ വേദി ചെയര്‍മാന്‍ പി.വി അഗസ്‌റ്റിന്റെ കൈയില്‍ നിന്നും ആദ്യ അപേക്ഷ വില്ലേജ്‌ ഓഫീസര്‍ സ്വീകരിച്ചു. ഏഴു പതിറ്റാണ്ടായി താമസിച്ചുവരുന്ന ആളുകളാണ്‌ ഇവിടെയുള്ളത്‌. കഴിഞ്ഞ 10 വര്‍ഷമായി കല്ലാറുകുട്ടി പട്ടയ അവകാശ സംരക്ഷണവേദി മേഖലയിലെ കൃഷിക്കാര്‍ക്ക്‌ പട്ടയം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ സമരം ചെയ്‌തുവരികയാണ്‌. ഇപ്പോള്‍ ഏഴ്‌ ചെയിനില്‍ പട്ടയം നല്‍കുമെന്നും തുടര്‍ന്ന്‌ ബാക്കി മൂന്നു ചെയിനില്‍ പട്ടയ നട പടികള്‍ ആരംഭിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി സമര സമിതി ഭാരവാഹികള്‍ പറഞ്ഞു. നിയമസഭാ ഇലക്ഷന്‍ ആസന്നമായിരിക്കുന്ന ഘട്ടത്തിലുള്ള പ്രഖ്യാപനത്തില്‍ ഒരു വിഭാഗത്തിന്‌ ആശങ്കയുണ്ട്‌. എന്നാല്‍ ഇലക്ഷന്‍ മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാകാതെ പട്ടയം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിലൂടെ മേഖലയിലെ കൃഷിക്കാരെ വിശ്വാസത്തിലെടുക്കണമെന്ന്‌ കല്ലാര്‍കുട്ടി പട്ടയ അവകാശ സംരക്ഷണവേദി ഭാരവാഹികള്‍ പറഞ്ഞു. മൂന്ന്‌ ചെയിന്‍ മേഖല ഒഴിവാക്കുന്നത്‌ പ്രദേശത്തെ ബഹുഭൂരിപക്ഷം കൃഷിക്കാരുടെ വീടുകള്‍ക്കും ഭൂമികള്‍ക്കും പട്ടയം ലഭിക്കാതെ വരും.
ജലലഭ്യതയെയും യാത്രാ മാര്‍ഗസംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി ജനങ്ങള്‍ കൂടുതലും വീടുവച്ച്‌ താമസിക്കുന്നത്‌ താഴ്‌വാര പ്രദേശത്താണ്‌. കൂടുതല്‍ ഭൂമിയുടെ അളവുകള്‍ ഉള്ളതും ഈ മേഖലയിലാണ്‌. അതുകൊണ്ട്‌ മൂന്ന്‌ ചെയിന്‍ ഒഴിവാക്കുന്നതോടെ, ഫലത്തില്‍ പട്ടയം ലഭിക്കുന്ന കൃഷിക്കാരുടെ എണ്ണം കുറവായിരിക്കും. അനുഭാവപൂര്‍വ്വം വിഷയത്തില്‍ സര്‍ക്കാരുകള്‍ ഇടപെട്ട്‌ മൂന്ന്‌ ചെയിന്‍ കൂടി പരിഗണിക്കണമെന്നും കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദി ആവശ്യപ്പെട്ടു.

Ads by Google
Advertisement
Tuesday 17 Feb 2026 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW