-->
കട്ടപ്പന: വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്‌ത ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധര്‍ കേടുപാട് വരുത്തിയതായി പരാതി. പേഴുംകവല കൊച്ചുകുടിയില്‍ സുധാകരന്റെ ഓട്ടോറിക്ഷയുടെ സീറ്റും പടുതയുമാണ് കുത്തിക്കീറി നശിപ്പിച്ചത്. ഇദ്ദേഹം കട്ടപ്പന പോലീസില്‍ പരാതി നല്‍കി. ശനിയാഴ്‌ച ഓട്ടംകഴിഞ്ഞ് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്‌തിരുന്നു. ഞായറാഴ്‌ച രാവിലെ ടൗണിലേക്ക് പോകാന്‍ എത്തിയപ്പോഴാണ് വാഹനത്തിലെ കേടുപാട് ശ്രദ്ധയില്‍പെട്ടത്. മുമ്പും രണ്ടുതവണ ഓട്ടോറിക്ഷ കേടുപാട് വരുത്തിയിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. ഇദ്ദേഹം വര്‍ഷങ്ങളായി നഗരത്തില്‍ ഡ്രൈവറാണ്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.