Thursday, March 12, 2026 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 09.44 AM

പള്ളിപ്പാന പത്താം നാളിലേക്ക്‌; ദിക്കുബലിയും ചെറിയ അടവിയും ഇന്ന്‌

uploads/news/2026/02/825804/3.jpg

അമ്പലപ്പുഴ: പള്ളിപ്പാനയുടെ പത്താം ദിനമായ ഇന്ന്‌ വേറിട്ട കാഴ്‌ചകള്‍ ഒരുക്കി ദിക്കുബലിയും ചെറിയ അടവിയും നടക്കും. അഷ്‌ടദിക്ക്‌ പാലകര്‍ക്ക്‌ ബലിയര്‍പ്പിക്കുന്ന ചടങ്ങാണ്‌ ദിക്കുബലി ( കട്ടില്‍ ബലി). യജ്‌ഞവേദിയിലോ ക്ഷേത്ര മതില്‍ക്കെട്ടി നുള്ളിലോ അല്ല ചടങ്ങുകള്‍ നടക്കുന്നത്‌.
യജ്‌ഞവേദിയില്‍ തുടക്കം കുറിച്ച്‌ ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്ക്‌ വെളിലാണ്‌ ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നത്‌. അടക്കാമരം ഉപയോഗിച്ച്‌ നാല്‌ കട്ടിലുകള്‍ നിര്‍മ്മിച്ച്‌ നാല്‌ കൂത്താടികളെ പച്ചോലയില്‍ കെട്ടി കട്ടിലില്‍ കിടത്തി ചുമന്ന്‌ വെളിയില്‍ കൊണ്ടുപോയി നാലതിരുകളിലായി കട്ടില്‍ സ്‌ഥാപിച്ച്‌ പറകൊട്ടി മണി മുഴക്കി ബലി കര്‍മ്മാദികള്‍ ചെയ്യും. ബലി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുന്ന അവസരത്തില്‍ കെട്ടുകള്‍ പൊട്ടിച്ച്‌ കൂത്താടികള്‍ ചൂരല്‍ക്കാടുകള്‍ പറിച്ച്‌ ദേഹത്തു ചുറ്റി യജ്‌ഞവേദിയില്‍ എത്തി ഉറഞ്ഞു തുള്ളും. കഴിഞ്ഞ രാത്രിയില്‍ നടന്ന ആഴി ബലി ദര്‍ശിക്കാനും ആയിരങ്ങളാണ്‌ ക്ഷേത്ര സന്നിധിയിലെത്തിയത്‌. ആചാര്യന്‍ ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തില്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആഴി വാരുകയായിരുന്നു.

Ads by Google
Advertisement
Tuesday 17 Feb 2026 09.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW