Sunday, March 15, 2026 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 09.44 AM

മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാരുടെ ഒ.പി. ബഹിഷ്‌കരണ സമരം തുടങ്ങി

uploads/news/2026/02/825802/1.jpg

വണ്ടാനം: അന്യായമായി തടഞ്ഞുവച്ചിരിക്കുന്ന ശമ്പളപരിഷ്‌കരണ കുടിശിക ഉടന്‍ നല്‍കുക, അശാസ്‌ത്രീയമായ പെന്‍ഷന്‍ സീലിങ്‌ പരിഷ്‌കരിക്കുക, മെഡിക്കല്‍ കോളജുകളില്‍ രോഗികളുടെ എണ്ണത്തിനനുസരിച്ച്‌ തസ്‌തികകള്‍ സൃഷ്‌ടിച്ച്‌ നിയമനം നടത്തുക, മതിയായ അടിസ്‌ഥാന സൗകര്യങ്ങള്‍ സൃഷ്‌ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരള ഗവ. മെഡിക്കല്‍ കോളജ്‌ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനിശ്‌ചിതകാല ഒ.പി ബഹിഷ്‌കരണം ആരംഭിച്ചു.
2025 ജൂലൈ ഒന്നുമുതല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാര്‍ ഈ ആവശ്യങ്ങളുന്നയിച്ച്‌ പ്രതിഷേധത്തിലാണ്‌. ആരോഗ്യ, ധനവകുപ്പ്‌ മന്ത്രിമാരുമായും പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കാണാത്തതിനാല്‍ സംഘടന സമരം ശക്‌തമാക്കിയിരുന്നു. എന്നാല്‍ 2016 മുതല്‍ നല്‍കേണ്ട ശമ്പളപരിഷ്‌കരണ കുടിശിക ഉള്‍പ്പടെയുള്ള മറ്റ്‌ ആവശ്യങ്ങളില്‍ അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. മറ്റ്‌ സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ശമ്പളപരിഷ്‌കരണ കുടിശിക പൂര്‍ണമായി നല്‍കാന്‍ ഉത്തരവിറക്കിയിട്ടും മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാരെ പൂര്‍ണമായി അവഗണിച്ചു. നിയമോപദേശം തേടി ഭാഗികമായെങ്കിലും ശമ്പള കുടി ശിക നല്‍കാമെന്ന്‌ ഉറപ്പുനല്‍കിയിരുന്നെങ്കിലും അനുകൂലമായ തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങളില്ലാതെയാണ്‌ കെ.ജി.എം.സി.റ്റി.എ സമരം ശക്‌തമാക്കാന്‍ നിര്‍ബന്ധിതമായത്‌. ചട്ടപ്പടി സമരവും നിസഹകരണവും തുടരുകയാണ്‌. 21 ദിവസമായി തുടരുന്ന റിലേ നിരാഹാര സത്യഗ്രഹത്തിനും ഫലമുണ്ടായിട്ടില്ല. വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള സീനിയര്‍ ഡോക്‌ടര്‍മാര്‍ ഉള്‍പ്പടെ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്‌. അനിശ്‌ചിതകാല ഒ.പി ബഹിഷ്‌കരണവും അധ്യാപന ബഹിഷ്‌കരണവുമാണ്‌ ആരംഭിച്ചിരിക്കുന്നത്‌. ഒ.പികളില്‍ സീനിയര്‍ ഡോക്‌ടര്‍മാര്‍ വിട്ടുനിന്നു. പി.ജി വിദ്യാര്‍ഥികളും ഹൗസ്‌ സര്‍ജന്‍മാരുമാണ്‌ ഒ.പിയിലെത്തിയ രോഗികളെ പരിശോധിച്ചത്‌. അവശ്യ ആരോഗ്യ സേവനങ്ങളായ അത്യാഹിത വിഭാഗം, ലേബര്‍ റൂം, അടിയന്തര ശസ്‌ത്രക്രിയകള്‍, ഐ.സി.യു, പോസ്‌റ്റ്മോര്‍ട്ടം പരിശോധനകള്‍, അടിയന്തര ലബോറട്ടറി സേവനങ്ങള്‍ എന്നിവയെ സമരത്തില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. സമരത്തിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജുകളിലും ധര്‍ണ നടത്തി. സംസ്‌ഥാനതല ഉദ്‌ഘാടനം സംസ്‌ഥാന പ്രസിഡന്റ്‌ ഡോ. റോസ്‌നാരാ ബീഗം ടി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിര്‍വഹിച്ചു. ധര്‍ണയില്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ ഡോ. ഷിബു, സെക്രട്ടറി ഡോ. ഷെഫ്‌ന എന്നിവര്‍ പങ്കെടുത്തു. മറ്റ്‌ മെഡിക്കല്‍ കോളജുകളില്‍ യൂണിറ്റ്‌ ഭാരവാഹികളുടെ നേതൃത്വത്തില്‍ ധര്‍ണ നടന്നു. ആലപ്പുഴ ഡോ. സജയ്‌ എന്നിവര്‍ ധര്‍ണയ്‌ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ഥികള്‍, കോളേജ്‌ യൂണിയന്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, പി.ജി. വിദ്യാര്‍ഥികള്‍ എന്നിവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ധര്‍ണയില്‍ പങ്കെടുത്തു. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ തീരുമാനം എടു ക്കാത്ത പക്ഷം 19 മുതല്‍ അനിശ്‌ചിതകാലത്തേക്ക്‌ അടിയന്തരമല്ലാത്ത ശസ്‌ത്രക്രി യകളും മറ്റ്‌ പ്രോസീജറുകളും നിര്‍ത്താന്‍ സംഘടന നിര്‍ബന്ധിതമാകുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളില്‍നിന്നും സംഘടന വിട്ടുനില്‍ക്കും.വണ്ടാനം: ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ പണിമുടക്കിയ ഡോക്‌ടര്‍മാര്‍ കെ.ജി.എം.സി.റ്റി.എയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണയും പ്രകടനവും സംഘ ടിപ്പിച്ചു. യൂണിറ്റ്‌ പ്രസിഡന്റ്‌ ഡോ. സജയ്‌ പി.എസ്‌ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു.സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം ഡോ. ശ്രീകാന്ത്‌, ലോക്കല്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം ഡോ. ബിന്ദു കെ.എം, യൂണിറ്റ്‌ സെക്രട്ടറി ഡോ. ജംഷിദ്‌ പി എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Tuesday 17 Feb 2026 09.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW