Sunday, March 15, 2026 Last Updated 10 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 09.44 AM

കണ്ടെയ്‌നര്‍ ലോറി കുടുങ്ങി ദേശീയപാതയില്‍ രണ്ടര മണിക്കൂര്‍ ഗതാഗതം മുടങ്ങി

uploads/news/2026/02/825801/4.jpg

ചേര്‍ത്തല: കണ്ടൈനര്‍ ലോറി കുറുകെ കുടുങ്ങിയതിനെ തുടര്‍ന്ന്‌ ദേശീയ പാതയില്‍ രണ്ടര മണിക്കൂറോളം ഗതാഗതം മുടങ്ങി. ഒറ്റപ്പുന്ന അടിപ്പാതക്കു സമീപമാണ്‌ ഇന്നലെ വൈകിട്ട്‌ മൂന്നോടെ ലോറി കുടങ്ങിയത്‌.
ചേര്‍ത്തല നഗരത്തില്‍നിന്നും ചരക്കുമായി പാതയിലേക്കു കയറുന്നതിനിടെയാണ്‌ കുഴിയില്‍ ലോറി കുടുങ്ങിയത്‌. വടക്കന്‍ ഭാഗത്തേക്കു വാഹനങ്ങള്‍ കടത്തി വിട്ടിരുന്ന സര്‍വീസ്‌ റോഡില്‍ യാത്ര പൂര്‍ണമായും മുടങ്ങുന്ന തരത്തിലായിരുന്നു ലോറി കിടന്നത്‌. ഇതോടെ തെക്കന്‍ ഭാഗത്തേക്കുള്ള യാത്ര പൂര്‍ണമായും നിലച്ചു. തുടര്‍ന്ന്‌ വാഹനങ്ങളുടെ നിര പട്ടണക്കാടു വരെ നീണ്ടു. പോലീസെത്തി നഗരത്തിലൂടെ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടാണ്‌ താല്‍ക്കാലിക ക്രമീകരണമൊരുക്കിയത്‌. പിന്നീട്‌ ക്രെയിന്‍ ഉപയോഗിച്ചാണ്‌ ലോറി മാറ്റി വൈകിട്ടോടെ ദേശീയപാതയിലൂടെ ഗതാഗതം സുഗമമാക്കിയത്‌.

Ads by Google
Advertisement
Tuesday 17 Feb 2026 09.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW