-->
ആലപ്പുഴ: തുച്‌ഛമായ പെന്‍ഷന്‍ വാങ്ങുന്ന കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരെ സര്‍ക്കാരിന്റെ മെഡിസിപ്പ് പദ്ധതിയില്‍ ഇതര പെന്‍ഷന്‍കാരെ പോലെ ഉള്‍പ്പെടുത്ത ണമെന്ന് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആലപ്പുഴ യൂണിറ്റ് യോഗം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് സൊസൈറ്റി ഹാളില്‍ കൂടിയ യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു.
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ ഈ മാസം 19ന് ആരംഭിക്കാന്‍ പോകുന്ന സമര പരിപാടികള്‍ യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്‌ണന്‍ വിശദീകരിച്ചു. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ കേന്ദ്ര കമ്മിറ്റി അംഗം ജി.തങ്കമണി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് ഇ. എ. ഹക്കീം, എസ്. പ്രേംകുമാര്‍, ടി. സി. ശാന്തി ലാല്‍,എം. പുഷ്‌പാംഗദന്‍, എസ്. പത്മകുമാരി, എന്‍.സോമന്‍, എസ്. സുരേന്ദ്രന്‍, ബി. രാമചന്ദ്രന്‍, വി. പി. രാജപ്പന്‍, പി. രത്നമ്മ,എസ്. അജയകുമാര്‍, കെ.റ്റി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.