-->
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ തെരുവുനായകളില്‍ ഗുരുതരമായ ത്വഗ് രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ തെരുവ് നായ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അടിയന്തര നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
നഗരസഭയുടെ നേതൃത്വത്തില്‍ മരുന്നുകള്‍ വാങ്ങി മൃഗ സംരക്ഷണ വകുപ്പിന് നല്‍കും. നായകള്‍ക്ക് മരുന്ന് നല്‍കുന്നതിനായി മൃഗ സ്‌നേഹികളുടെയും സന്നദ്ധ സംഘടനകളുടെയും സേവനം പ്രയോജനപ്പെടുത്തും.
പുലയന്‍ വഴിയുടെ പേര് മാറ്റേണ്ടതില്ലെന്ന് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പുലയന്‍ വഴിയുടെ പേര് മാറ്റാനുള്ള നീക്കം ചരിത്രം തിരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് കൗന്‍സില്‍ യോഗത്തില്‍ അഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് നീക്കത്തില്‍ നിന്ന് പിന്മാറിയത്. നഗരസഭ ചെയര്‍പഴ്‌സണ്‍ മോളി ജേക്കബ്, വൈസ് ചെയര്‍മാന്‍ ജോസ് ചെല്ലപ്പന്‍, സ്‌ഥിരം സമിതി അധ്യക്ഷരായ എ.എം നൗഫല്‍, സി.ജ്യോതിമോള്‍, എസ്.ഫൈസല്‍, മായ രാജേന്ദ്രന്‍, രശ്‌മി സനില്‍, കക്ഷി നേതാക്കളായ അഡ്വ. ആര്‍.ആര്‍ ജോഷിരാജ്, വി.ജി വിഷ്‌ണു, കൗണ്‍സിലര്‍മാരായ ജോസ്‌കുട്ടി സി പൂണിയില്‍, കെ.കെ ജയമ്മ, ബീന കൊച്ചുബാവ, സെക്രട്ടറി സനില്‍.എസ് തുടങ്ങിയവര്‍ സംസാരിച്ചു.