Thursday, March 12, 2026 Last Updated 15 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 09.43 AM

മരണം പതിയിരിക്കുന്ന വെട്ടുതോട്‌ വളവ്‌ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും സന്ദര്‍ശിച്ചു

എടത്വാ: മരണം പതിയിരിക്കുന്ന എടത്വാ വെട്ടുതോട്‌ വളവ്‌ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും സന്ദര്‍ശിച്ചു. അമ്പലപ്പുഴ-തിരുവല്ല സംസ്‌ഥാന പാതയില്‍ ആനപ്രമ്പാല്‍ വെട്ടുതോട്‌ പാലത്തിന്‌ സമീപത്തെ വളവാണ്‌ യാത്രക്കാര്‍ക്ക്‌ പേടി സ്വപ്‌നമായി മാറുന്നത്‌. സംസ്‌ഥാന പാത നവീകരണത്തിനുശേഷം നാല്‌ മരണങ്ങളും അന്‍പതിലേറെ അപകടങ്ങളും ഈ ഭാഗത്ത്‌ നടന്നിട്ടുണ്ട്‌. ഏതാനും ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ എടത്വാ കളങ്ങര കോട്ടവിരുത്തില്‍ റെജി കെ. ജേക്കബ്ബിന്റെ മകന്‍ രഞ്‌ജു ജേക്കബ്ബ്‌ മാത്യു (24) സഞ്ചരിച്ച ബൈക്ക്‌ നിയന്ത്രണം വിട്ട്‌ വൈദ്യുത പോസ്‌റ്റില്‍ ഇടി ച്ച്‌ ഗുരുതരമായി പരുക്കേറ്റ്‌ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.
അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന നീരേറ്റുപുറം സ്വദേശി ഉമേഷ്‌ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ചെറുതും വലുതുമായ അന്‍പതോളം അപകടങ്ങളില്‍ നാല്‌ പേരുടെ ജീവന്‍ ഇവിടെ പൊലിഞ്ഞിരുന്നു. രഞ്‌ജുവിന്റെ മരണം നടന്ന സ്‌ഥലത്തിന്‌ സമീപം മറ്റൊരു ബൈക്ക്‌ നിയന്ത്രണംവിട്ട്‌ മറിഞ്ഞ്‌ കവിയൂര്‍ കാരയ്‌ക്കാട്ട്‌ സുരേഷിന്‌ സാരമായി പരുക്കേറ്റിരുന്നു. പൈപ്പ്‌ പൊട്ടി കിടന്ന റോഡില്‍ വീണാണ്‌ സുരേഷിന്‌ പരുക്കേറ്റത്‌.
മാസങ്ങള്‍ക്ക്‌ മുന്‍പ്‌ എടത്വാ ചങ്ങങ്കരി തുണ്ടിയില്‍ സജീവന്റെ മകന്‍ രോഹിത്‌ സജീവ്‌ (19) ഇവിടെ മരണപ്പെട്ടിരുന്നു. ഒന്നര വര്‍ഷം മുന്‍പ്‌ നടന്ന മറ്റൊരപ കടത്തില്‍ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട്‌ മതിലിലിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കുട്ടനാട്‌ എം.എല്‍.എ തോമസ്‌ കെ. തോമസിന്റെ നേതൃത്വത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടിജിന്‍ ജോസഫ്‌, വൈസ്‌ പ്രസിഡന്റ്‌ സുഷമ സുധാകരന്‍, ജില്ലാ പഞ്ചായത്ത്‌ അംഗം മഞ്‌ജു വിജയകുമാര്‍, തലവടി ഗ്രാമ പഞ്ചായത്ത്‌ അംഗം അജിത്ത്‌ പിഷാരത്ത്‌, പി.ഡബ്ലു.ഡി അസിസ്‌റ്റന്റ്‌ എന്‍ജിനിയര്‍ കെ.രവി, അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ റോജി.പി.വര്‍ഗീസ്‌ എന്നിവര്‍ സ്‌ഥലം സന്ദര്‍ശിച്ച്‌ സ്‌ഥിതിഗതികള്‍ വിലയിരുത്തി. അപകട കാരണം വിശദമായി പഠിച്ചശേഷം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്ന്‌ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും അറിയിച്ചു.

വലിയ നോമ്പ്‌
ആചരണത്തിന്‌
നാളെ തുടക്കം

ആലപ്പുഴ: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ തുമ്പോളി സെന്റ്‌ തോമസ്‌ ദേവാലയത്തില്‍ വലിയ നോമ്പ്‌ ആചരണത്തിന്‌ തുടക്കംകുറിച്ച്‌ ബുധനാഴ്‌ച വിഭൂതി തിരുനാള്‍ ആചരിക്കും. രാവിലെ ആറിന്‌ ദിവ്യബലി.
ദിവ്യബലി മധ്യേ കാര്‍മ്മികരായ വികാരി ഫാ. പോള്‍ ജെ. അറയ്‌ക്കല്‍, സഹവികാരി ഫാ. ഷെല്ലി ആന്റെണി ,ഡീക്കന്‍ ജോയല്‍ തുടങ്ങിയവര്‍ വിശ്വാസികളുടെ നെറ്റിത്തടത്തില്‍ കുരിശ്‌ അടയാളം വരച്ചു നോമ്പ്‌ ആചരണത്തിന്‌ തുടക്കം കുറിക്കും. മുന്‍വര്‍ഷം ഓശാന ദിനത്തില്‍ നല്‍കിയ കുരുത്തോലകളാണ്‌ കത്തിച്ചുചാരമാക്കി കുരിശ അടയാളത്തിന്‌ ഉപയോഗിക്കുന്നത്‌.

Ads by Google
Advertisement
Tuesday 17 Feb 2026 09.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW