-->
പുല്‍പ്പള്ളി: ക്രൈസ്‌തവ വിശ്വാസികള്‍ 50 നോമ്പാചരണത്തിന് തുടക്കം കുറിച്ചു ദേവാലയങ്ങളില്‍ വിഭുതി തിരുനാള്‍ ആചരിച്ചു.
ഇനിയുള്ള 50 ദിനങ്ങള്‍ പ്രാര്‍ത്ഥനയുടെയും, ഉപവാസത്തിന്റെയും, ഭക്ഷണക്രമീകരണത്തിന്റെയും, പ്രായാച്ചിത്തത്തിന്റെയും നാളുകളാണ്. വിശുദ്ധ കുര്‍ബാന മധ്യേ കാര്‍മ്മികന്‍ വിശ്വാസികളുടെ നെറ്റിയില്‍ ചാരം കൊണ്ട് കുരിശ് വരച്ച് വിഭൂതിദിനാചരണം നടത്തി. പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ജോഷി പുല്‍പ്പയില്‍ കാര്‍മികത്വം വഹിച്ചു.
മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോനയില്‍ ഫാ ജോര്‍ജ് ആലുക്കയും, പാടിച്ചിറ സെന്റ് സെബാസ്‌റ്റ്യന്‍ ദേവാലയത്തില്‍ ഫാ. സജി ഇളയിടത്ത്, കബനിഗിരി സെന്റ് മേരീസ് ദേവാലയത്തില്‍ ഫാ. ജോണി കല്ലു പുരയും കാര്‍മ്മികത്വം വഹിച്ചു.