Saturday, March 14, 2026 Last Updated 28 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 04.46 AM

ഗോത്രശ്രീ പദ്ധതിക്ക്‌ തുടക്കമായി

uploads/news/2026/02/825787/3.jpg

കല്‍പ്പറ്റ: ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ്‌ സ്‌കീമിന്റെ ഗോത്രശ്രീ പദ്ധതിക്ക്‌ തുടക്കമായി. ഗോത്രവര്‍ഗങ്ങളുടെ ഉന്നമനത്തിന്‌ ഹയര്‍ സെക്കന്‍ഡറി എന്‍.എസ്‌.എസ്‌ വൊളന്റിയര്‍മാര്‍ നടത്തുന്ന സാമൂഹിക സേവന പദ്ധതിയാണ്‌ ഗോത്രശ്രീ. ഗോത്രവര്‍ഗങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ, പാര്‍പ്പിട, സാമ്പത്തിക ഉന്നമനം, സംസ്‌കാരിക പാരമ്പര്യ സംരക്ഷണം എന്നിവ ലക്ഷ്യമാക്കിയാണ്‌ പദ്ധതി ആവിഷ്‌കരിച്ചത്‌. പദ്ധതിയുടെ ഉദ്‌ഘാടനം വൈത്തിരി പഞ്ചായത്ത്‌ ഓഫീസ്‌ ഹാളില്‍ നടത്തി.
കോഴിക്കോട്‌ കൂമ്പാറ ഫാത്തിമാബി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്‌.എസ്‌ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗോത്രവഗ കുടുംബങ്ങള്‍ക്കു ശേഖരിച്ച വസ്‌ത്രങ്ങള്‍ ചടങ്ങില്‍ കൈമാറി. വൈത്തിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.വി. രാജന്‍ വസ്‌ത്രങ്ങള്‍ ഏറ്റുവാങ്ങി. ഡോ.അഷറഫ്‌ കയ്ലശയേരി അധ്യക്ഷത വഹിച്ചു. എന്‍.എസ്‌.എസ്‌ സൗത്ത്‌ ജില്ലാ കണ്‍വീനര്‍ എം.കെ. ഫൈസല്‍ മുഖ്യാതിഥിയായി. ജനപ്രതിനിധികളായ വത്സല, ഷാജി കുന്നത്ത്‌, ഡോളി, രാമചന്ദ്രന്‍, സിനി ജോജി, രഞ്‌ജിത, എന്‍.എസ്‌.എസ്‌ കല്‍പ്പറ്റ ക്ലസ്‌റ്റര്‍ കണ്‍വീനര്‍ വി.പി. സുഭാഷ്‌, മുഹമ്മദ്‌ ഫാസില്‍, ഷിത ഫെമിന്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 17 Feb 2026 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW