-->
വണ്ടൂര്‍: കാണികള്‍ക്ക് വിസ്‌മയ കാഴ്‌ചയാകുന്നു പാലേമഠത്തെ ചെണ്ടുമല്ലിത്തോട്ടം. ദിവസവും പൂക്കളുടെ കണ്‍കുളിര്‍പ്പിക്കുന്ന ഭംഗി ആസ്വദിക്കാന്‍ നൂറുകണക്കിനാളുകളാണ് ഇവിടെ എത്തിച്ചേരുന്നത്.
പത്തേക്കര്‍ പാട്ടക്കൃഷിയില്‍ മൂന്ന് എക്കറില്‍ ചെണ്ടുമല്ലി പൂക്കള്‍, രണ്ട് ഏക്കറില്‍ സൂര്യകാന്തി, അഞ്ച് ഏക്കറില്‍ തണ്ണിമത്തനും പച്ചക്കറികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമ്മിശ്ര കൃഷിയാണ് ഇവിടെയുള്ളത്. കരുവാടന്‍ കബിറാണ് പത്തേക്കറില്‍ വര്‍ണ്ണ കാഴ്‌ച സമ്മാനിച്ച് കൃഷി ഇറക്കിയിരിക്കുന്നത്. തൊട്ടടുത്തായി ഓറഞ്ച്, മഞ്ഞനിറത്തിലുള്ള ചെണ്ടുമല്ലി പൂക്കള്‍. അല്‍പം മാറി വിളവെടുക്കുന്ന തണ്ണിമത്തന്‍. കൂടെ കക്കരി, ചീര, കിയാര്‍ മുതലായവ. വരമ്പന്‍കല്ല് സ്വദേശിയാണ് കര്‍ഷകന്‍ കരുവാടന്‍ കബീര്‍.