Friday, March 13, 2026 Last Updated 44 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 04.46 AM

കാലിക്കറ്റിനെ ലോകോത്തര നിലവാരത്തിലുളള സര്‍വ്വകലാശാലയായി മാറ്റണം: വൈസ്‌ ചാന്‍സലര്‍

uploads/news/2026/02/825783/3.jpg

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലയെ ലോകോത്തര നിലവാരത്തിലുള്ള സര്‍വകലാശാലയായി മാറ്റിയെടുക്കാന്‍ കഴിയണമെന്ന്‌ വി.സി.പ്ര?ഫ. ഡോ.പി. രവീന്ദ്രന്‍. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി പെന്‍ഷനേഴ്‌സ് ഫോറം 26ാം വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്ുകയയായിരുന്നു അദ്ദേഹം. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി പെന്‍ഷനേഴ്‌സ് കുടുംബത്തിന്റെ മഹത്വമാണ്‌ ഈ ഒത്തുചേരല്‍. ഒരു കുടകീഴില്‍ തന്നെ നിലനിര്‍ത്തണം. സര്‍വ്വകലാശാലക്കും സമൂഹത്തിനുവേണ്ടി ജീവിതത്തിന്റെ വലിയ ഒരു ഭാഗം നീക്കിവെച്ചവരാണ്‌ പെന്‍ഷന്‍കാര്‍. സര്‍വകലാശാലയില്‍ നിന്ന്‌ വിരമിച്ചവരായാലും നിലവിലുള്ളവരായാലും ജീവനക്കാര്‍ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്‌. നിലവിലുള്ള ജീവനക്കാര്‍ എല്ലാവരും ഒരു സംഘടനയില്‍ അണിനിരക്കണം.
നമ്മുടെ സര്‍വ്വകലാശാലയെ ലോകനിലവാരത്തിലുള്ളതായ്‌ മാറ്റണം. ഇല്ലെങ്കില്‍ നിലവാരമുള്ള സര്‍വ്വകലാശാലകളുള്ള രാജ്യങ്ങളിലേക്കുള്ള നമ്മുടെ കുട്ടികളുടെ ഒഴുക്ക്‌ ഉണ്ടാവും. നമ്മുടെ സര്‍വകലാശാലയെ ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വകലാ ശാലയില്‍ ഒന്നായി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ്‌ എം.സി.കെ ബീരാന്‍ അധ്യക്ഷത വഹിച്ചു. രജിസ്‌ട്രാര്‍ പ്ര?ഫ. ഡോ. ഡീനോജ്‌ സെബാസ്‌റ്റ്യന്‍ ആമുഖ പ്രഭാഷണവും മുതിര്‍ന്ന പെന്‍ഷന്‍കാരെ ആദരിക്കലും നടത്തി. സെക്രട്ടറി കെ. ജനാര്‍ദ്ദനന്‍, സിന്‍ഡിക്കേറ്റ്‌ അംഗങ്ങളായ ഇ. അബ്‌ദുറഹിം, ടി.ജെ. മാര്‍ട്ടിന്‍,വൈസ്‌ പ്രസിഡന്റ്‌ ഡോ.എം.ഗോകുല്‍ ദാസ്‌ എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ഷിക പൊതു യോഗത്തില്‍ മരണപ്പെട്ട വര്‍ക്ക്‌ ജോ.സെക്രട്ടറി വി.പി.സദാനന്ദന്‍ അനുശോചനപ്രമേയവും വാര്‍ഷിക റിപ്പോര്‍ട്ട്‌ സെക്രട്ടറി കെ ജനാര്‍ദ്ദനനും വരവ്‌ ചെലവ്‌ കണക്ക്‌ ട്രഷറര്‍ എം.രാജനും ചാരിറ്റി ഫണ്ട്‌ കണക്ക്‌ എം.ശിവരാമനും അവതരിപ്പിച്ചു. പുതിയ ഭാരവാഹിക ളായിപ്രസിഡണ്ട്‌:ഡോഎംസി കെ വീരാന്‍,വൈസ്‌ പ്രസിഡണ്ട്‌: ഡോ.എം ഗോകുല്‍ദാസ്‌, സെക്ര ട്ടറി:കെ ജനാര്‍ദ്ദനന്‍, ജോ.സെക്രട്ടറിമാര്‍:വി പി സദാനന്ദന്‍,വി സരസ്വതി, ജനാര്‍ദ്ദനന്‍ കോഴിപ്പള്ളി ട്രഷറര്‍:എം രാജന്‍, ചാരിറ്റി ഫണ്ട്‌ ട്രഷറര്‍:എം ശി വരാമന്‍ എന്നിവരെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Tuesday 17 Feb 2026 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW