-->
താനൂര്‍: അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങിയ റെയില്‍വേ സ്‌റ്റേഷന്‍ മന്ദിരത്തിന്റെ ഉദ്‌ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. താനൂര്‍ റെയില്‍വേ സേ്‌റ്റഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ന്യൂനപക്ഷക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാന്‍ അധ്യക്ഷനായിരുന്നു. പദ്ധതിയുടെ ശിലാഫലക അനാച്‌ഛാദനവും അദ്ദേഹം നിര്‍വഹിച്ചു.
മന്ത്രി വി. അബ്‌ദുറഹ്‌മാന്റെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും ഒന്നര കോടി രൂപ ചെലവിട്ടാണ് റെയില്‍വേ സേ്‌റ്റഷന്‍ നവീകരിച്ചത്. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടിയിരുന്ന റെയില്‍വേ സേ്‌റ്റഷന് പുതിയ വികസന പദ്ധതികള്‍ ആശ്വാസം പകരുകയാണ്. പഴയ കെട്ടിടം പൂര്‍ണമായും പൊളിച്ച് നീക്കി പുതിയ ടിക്കറ്റ് ബുക്കിങ് ഓഫീസ്, ഉയര്‍ന്ന ശ്രേണി യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രം, ടോയ്‌ലറ്റ് കോംപ്ലക്‌സ്, ഒന്നാം പ്ലാറ്റ്‌ഫോമില്‍ മേല്‍ക്കൂര, പ്ലാറ്റ്‌ഫോമില്‍ വിപുലമായ ഇരിപ്പിടസൗകര്യം, മിനി മാസ്‌റ്റര്‍ ഉള്‍പ്പെടുന്ന വൈദ്യുതി വിളക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ ബൃഹത് പദ്ധതികളാണ് റെയില്‍വേ സേ്‌റ്റഷനില്‍ ഒരുങ്ങിയത്.
റെയില്‍വേ സ്‌റ്റേഷന്‍ നവീകരണത്തിനായി എം.എല്‍.എയുടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിക്കുന്നത് താനൂരില്‍ ആണെന്നതും പ്രത്യേകതയുണ്ട്. കോഴിക്കോട് ഭാഗത്തേക്കും ഷൊര്‍ണൂര്‍ ഭാഗത്തേക്കും 13 ട്രെയിനുകള്‍ വീതമാണ് താനൂരില്‍ നിര്‍ത്തുന്നത്. 10 പാസഞ്ചര്‍ ട്രെയിനുകളും 14 എക്‌സ്പ്രസ്സ് ട്രെയിനുകളും രണ്ട് സൂപ്പര്‍ ഫാസ്‌റ്റ് മെയിലും ആണ് താനൂരില്‍ നിര്‍ത്തുന്നത്.