Wednesday, March 11, 2026 Last Updated 58 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 04.45 AM

തിരുമുടിയുയര്‍ത്തി പാനൂര്‍ കൂറ്റേരി മുച്ചിലോട്ട്‌ ഭഗവതി ക്ഷേത്രത്തിലെ മുച്ചിലോട്ട്‌ ഭഗവതി

uploads/news/2026/02/825780/4.jpg

വടക്കേ മലബാറിന്റെ ശിക്ഷാ രക്ഷകരായ തെയ്യങ്ങളില്‍ ഏറ്റവും സുന്ദരിയാണ്‌ മുച്ചിലോട്ട്‌ ഭഗവതി. ആയിരം സൂര്യകാന്തിയുടെ സൗന്ദര്യമുണ്ട്‌ അമ്മയുടെ തിരുമുടിക്ക്‌. നടന വൈഭവം കൊണ്ടും അമൃത്‌ മൊഴികൊണ്ടും ഭക്‌തര്‍ക്ക്‌ അനുഗ്രഹം ചൊരിയുന്ന അമ്മയാണ്‌ മുച്ചിലോട്ട്‌ ഭഗവതി. പാനൂര്‍ കൂറ്റേരി മുച്ചിലോട്ട്‌ ഭഗവതി ക്ഷേത്രത്തിലെ തമ്പുരാട്ടിയെ കാണാന്‍ ആയിരക്കണക്കിന്‌ ഭക്‌തജനങ്ങളാണ്‌ ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നത്‌.
സൃഷ്‌ടി സ്‌ഥിതി സംഹാര രൂപയായും, ബ്രഹ്‌മശൈവ വൈഷ്‌ണവ സങ്കല്‍പ്പങ്ങളും ഉള്‍ക്കൊള്ളുന്നതാണ്‌ മുച്ചിലോട്ട്‌ ഭഗവതി. തിരുമുടിയിലെ സ്വര്‍ണ്ണ വര്‍ണ്ണങ്ങള്‍ മഹാലക്ഷ്‌മിയായും, വെള്ളനിറം സരസ്വതിയായും കറുപ്പ്‌ നിറം മഹാകാളിയായും സങ്കല്‍പ്പിക്കുന്നു. നട്ടുച്ച നേരത്ത്‌ കനലാട്ടത്തിന്‌ ശേഷമാണ്‌ ഭഗവതിയുടെ തിരിമുടി ഉയരുന്നത്‌. ക്ഷേത്രത്തിലെ കന്നി രാശിയില്‍ സ്‌ഥാപിച്ച കൈലാസ സങ്കല്‍പ്പ പീഠത്തെ സാക്ഷിയാക്കി തിരുമുടി വെക്കുകയും പോയിക്കണ്ണ്‌ അണിയുകയും ചെയ്യുന്നു. പിന്നെ അന്തിത്തിരിയും ദീപിത കോലും കത്തിച്ച്‌ ഭക്‌തര്‍ക്ക്‌ അനുഗ്രഹം നല്‍കുന്നു. വതാളമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന്‌ ചുറ്റും ഒന്‍പത്‌ പ്രദക്ഷിണങ്ങള്‍ നടത്തി ഗംഗ സങ്കല്‌പം ഉള്ള മണിക്കിണറും ദര്‍ശിച്ചാണ്‌ തമ്പുരാട്ടിയുടെ മുടി അഴിക്കുക.ഫെബ്രുവരി 13 മുതല്‍ 16 വരെയാണ്‌ കുറ്റേരി ശ്രീ മുച്ചിലോട്ട്‌ ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവം നടക്കുന്നത്‌.
കഴിഞ്ഞ ദിവസങ്ങളില്‍ ഞരമ്പില്‍ ഭഗവതി, കണ്ണങ്കാട്ട്‌ ഭഗവതി, പുലിയൂര്‍ കാളി, വിഷ്‌ണുമൂര്‍ത്തി എന്നിവ കെട്ടിയാടിയിരുന്നു. അടുത്തവര്‍ഷം കാണാമെന്ന ശുഭപ്രതീക്ഷയിലാണ്‌ ഓരോ ഭക്‌തനും വീട്ടിലേക്ക്‌ മടങ്ങുന്നത്‌.
ആര്‍ ജെ കൈലാസ്‌
പാനൂര്‍

Ads by Google
Advertisement
Tuesday 17 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW