Friday, March 13, 2026 Last Updated 29 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 04.45 AM

മഹാശിവ രാത്രി ശീവേലിക്ക്‌ അഷ്‌ടപദി പാട്ടുമായി അമ്മമാരെത്തി....

uploads/news/2026/02/825777/1.jpg

അഴീക്കോട്‌: ഹരേ ദേവാ മഹാ ദേവാ സദാശിവാ തൊഴുന്നേന്‍.... മഹാമന്ത്രാധിപ പ്രഭോ മഹാമായ ഭഗവതി പ്രിയാ നിന്നെ തൊഴുന്നേന്‍ .... എന്നു പാടി അമ്മമാര്‍ തിരുമുറ്റത്തെത്തി. മഹാശിവരാത്രി നാളില്‍ സന്ധ്യാ തിരുനൃത്തത്തിനു മുന്നോടിയായി നടന്ന ശീവേലിപുറപ്പാടിലാണ്‌ മൊളോളം ക്ഷേത്രത്തില്‍ അഷ്‌ടപദി പാടി അമ്മമാര്‍ ചരിത്രം തിരുത്തിയത്‌. കഥകളി കലാകാരി കൂടിയായ എഴുപതു വയസു പിന്നിട്ട വെങ്കിലോട്ട്‌ ജയശ്രീ ഉദയഭാനുവും കൊളപ്പുള്ളി രാജേശ്വരിയമ്മയും പൂതപ്പാറയിലെ നിഷചന്ദ്രഹാസനുമാണ്‌ അഷ്‌ടപദി പാടിയത്‌.
മൊളോളം അക്ഷരി നാരായണീയ സമിതിയുടെയും ചന്തേര മാഷ്‌ സ്‌മാരകസംഘവഴക്ക ഗവേഷണ പീഠം നേതൃത്വം നല്‌കുന്ന കൃഷ്‌ണപ്പാട്ട്‌ വഴക്കം സമിതിയുടെയും ചുക്കാന്‍ പിടിക്കുന്ന കൊളപ്പുള്ളി രാജേശ്വരിയമ്മ ഷൊര്‍ണൂര്‍ സ്വദേശിനിയാണ്‌. അഴീക്കോട്‌ സൗത്ത്‌ യുപി സ്‌കൂള്‍ അധ്യാപികയായിരുന്ന ആധ്യാത്മിക പ്രവര്‍ത്തക പരേതയായ സുഗുണയുടെ മകളാണ്‌ പൂതപ്പാറയിലെ നിഷ ചന്ദ്രഹാസന്‍. ചാലാട്‌ വെങ്കിലോട്ട്‌ ഇല്ലത്തെ എഴുപതു വയസു പിന്നിട്ട ജയശ്രീ ഉദയഭാനു തന്റെ ശബ്‌ദം ശരിയാവാന്‍ ഏതാനും മാസം മുമ്പ്‌ ശസ്‌ത്രക്രിയ നടത്തിയാണ്‌ അഷ്‌ടപദി പാട്ടിനെത്തിയത്‌.
പുതിയാപ്പറമ്പ്‌ കേന്ദ്രീകരിച്ച്‌ നൃത്ത വിദ്യാലയം നടത്തുന്ന ജയശ്രീ ഉദയഭാനു തൃശ്ശൂര്‍ സ്വദേശിനിയാണ്‌. ഭരതനാട്യം കലാകാരിയായ ജയശ്രീ കഴിഞ്ഞവര്‍ഷമാണ്‌ കഥകളി അരങ്ങില്‍ ശ്രദ്ധേയായത്‌. മരീചി മഹര്‍ഷി സാന്നിധ്യമുണ്ടെന്ന്‌ വിശ്വസിക്കുന്ന അതിപുരാതനമായ മൊളോളം ക്ഷേത്രത്തില്‍ ഇതാദ്യമായാണ്‌ ശിവരാത്രിശീവേലിക്ക്‌ അമ്മമാര്‍ അഷ്‌ടപദി പാട്ട്‌ അഥവാ സോപാനസംഗീതം പാടുന്നത്‌. സാധാരണയായി അനുഷ്‌ഠാന നിര്‍വഹകരായ അമ്പലവാസി വിഭാഗങ്ങളിലെ പുരുഷന്മാരാണ്‌ അഷ്‌ടപദിപാടി വന്നിരുന്നത്‌. പുരാതന വേദപാഠശാല ഗ്രാമം കൂടിയായിരുന്ന മൊളോള ക്ഷേത്രത്തിലെ മഹാ ശിവരാത്രി മഹോത്സവത്തില്‍ പാരമ്പര്യ ചരിത്രം തിരുത്തി പുതിയയൊരു വഴക്കമാണ്‌ സൃഷ്‌ടിച്ചത്‌.
അഷ്‌ടപദി പാട്ടിന്‌ ഇടയ്‌ക്ക: ഗോപന്‍ ചെറുകുന്ന്‌, ചേങ്ങില: മനോജ്‌ മാരാര്‍, ഭഗവാന്റെ തിടമ്പേറ്റിയത്‌ മൊളോളത്തില്ലത്ത്‌ രാജു നമ്പൂതിരിയും വരശാല ഇല്ലത്ത്‌ അരവിന്ദന്‍ നമ്പൂതിരിയും. പ്രശസ്‌തതിടമ്പ്‌ നര്‍ത്തകരായ വട്ടക്കുന്നം ഹരികൃഷണന്‍ നമ്പൂതിരിയും വെദരി മന കേശവന്‍ നമ്പൂതിരിയുമാണ്‌ ശീവേലിക്കു ശേഷം തിടമ്പേറ്റി തിരുനൃത്ത നടത്തിയത്‌. അഴീക്കോട്‌ പൊക്യാരത്ത്‌ ഭഗവതി ക്ഷേത്രത്തില്‍ ആദ്യമായി അഷ്‌ടപദി പാടി ചരിത്രം കുറിച്ചത്‌ സ്‌കൂള്‍ വിദ്യാര്‍ഥിനിയും സ്‌റ്റാര്‍ സിംഗര്‍ ഫെയിയുമായ അക്ലിയത്ത്‌ ആയുശ്രീ വാര്യരാണ്‌.

Ads by Google
Advertisement
Tuesday 17 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW