Wednesday, March 11, 2026 Last Updated 11 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 04.45 AM

വിവാഹ സംഘത്തിന്റെ ആഘോഷം അതിരുവിട്ടു;ഏഴു പേര്‍ക്കെതിരെ കേസെടുത്തു

നാദാപുരം: സംസ്‌ഥാന പാതയില്‍ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച്‌ വിവാഹ സംഘത്തിന്റെ ആഘോഷം അതിരുവിട്ടതിനെ തുടര്‍ന്ന്‌ കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെ നാദാപുരം പോലീസ്‌ കേസെടുത്തു. ഞായറാഴ്‌ച ഉച്ചയ്‌ക്ക് നാദാപുരം തലശേരി സംസ്‌ഥാന പാതയില്‍ പേരോട്‌ ടൗണിലാണ്‌ ഒരു കൂട്ടം യുവാക്കള്‍ ഗതാഗതം തടസപ്പെടുത്തുകയും ജീവന്‌ അപകടം ഉണ്ടാക്കുന്ന വിധം പടക്കങ്ങള്‍ക്ക്‌ റോഡില്‍ തീ കൊളുത്തിയത്‌. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സംഘമാണ്‌ അപകടകരമായ ആഘോഷം നടത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു. സംഭവത്തിലെ മൂന്ന്‌ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 17 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW