-->
ഇരിങ്ങണ്ണൂര്‍: സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മംഗലം കളിയില്‍ എ ഗ്രേഡ് നേടിയ ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥി മണലാട്ട് ജി.ആര്‍ അക്ഷജനെ എടച്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് വികസന സമിതി ആദരിച്ചു. വാര്‍ഡ് മെമ്പര്‍ എ. ഡാനിയ മൊമെന്റോ നല്‍കി. ആര്‍. ഗീത വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി.പി രാജന്‍, അയല്‍കൂട്ടം കണ്‍വീനര്‍മാരായ തറമല്‍ പുരുഷു, സി.എം ബിന്ദു എന്നിവര്‍ സംസാരിച്ചു.