Wednesday, March 11, 2026 Last Updated 10 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 04.45 AM

ബി സോണ്‍ കലോത്സവം: ഫാറൂഖും ദേവഗിരിയും ഒപ്പത്തിനൊപ്പം

uploads/news/2026/02/825773/1.jpg

കോഴിക്കോട്‌: ചാത്തമംഗലം എം.ഇ.എസ്‌ ആട്‌സ് ആന്റ്‌ സയന്‍സ്‌ കോളജില്‍ വേദിയായ ബി സോണ്‍ കലോത്സവം അവസാനദിനം അവസാനമത്സരങ്ങളിലെത്തിയപ്പോള്‍ ഫാറൂഖ്‌ കോളജും ദേവഗിരി സെന്റ്‌ ജോസഫ്‌സ് കോളജും പോയിന്റ്‌ നിലയില്‍ ഒപ്പത്തിനൊപ്പം.
271 പോയിന്റുമായി ഫാറൂഖ്‌ കോളജ്‌ ഒന്നാം സ്‌ഥാനത്ത്‌ നില്‍ക്കുമ്പോള്‍ 267പോയിന്റുമായി ദേവഗിരി്‌ കോളജ്‌ തൊട്ട്‌ പിന്നിലുണ്ട്‌. 137 പോയിന്റുമായി പ്രോവിഡന്‍സ്‌ കോളജാണ്‌ മൂന്നാം സ്‌ഥാനത്ത്‌. ഫാറൂഖ്‌, ദേവഗിരി കോളജുകള്‍ക്ക്‌ നിര്‍ണായകമാണ്‌ അവസാന മത്സരങ്ങള്‍. രാത്രി വളരെ വൈകിയാകും മത്സരങ്ങള്‍ അവസാനിക്കുക. ജനപ്രിയ ഇനങ്ങളായ തിരുവാതിര, പരിചമുട്ട്‌, ഒപ്പന എന്നിവ ഇന്നലെ വൈകിട്ട്‌ ഏറെ വൈകി സന്ധ്യയോടെയാണ്‌ തുടങ്ങിയത്‌. ഒപ്പനയില്‍ മാത്രം 22 ടീമുകള്‍ മത്സരിച്ചു. വിവിധ കോളജുകളിലെ കുട്ടികളും, രക്ഷിതാക്കളും,നാട്ടുകാരുമടക്കം വന്‍ ജനാവലി മത്‌്സരങ്ങള്‍ കാണാന്‍ എത്തിയിരുന്നു.
ഭരതനാട്യത്തില്‍ മലബാര്‍ കൃസ്‌ത്യന്‍ കോളജിലെ കെ.അനാമിത്രയും കോഴിക്കോട്‌ ജെ.ഡി.റ്റി. ഇസ്‌്ലാം കോളജ്‌ ഓഫ്‌ ആര്‍ട്‌സിലെ പി.എം.കൃഷ്‌ണേന്ദുവും ഒന്നും സ്‌ഥാനം നേടി. മോഹിനാട്ടത്തില്‍ ഫാറൂഖ്‌ കോളജിലെ പി.അനാമികയും ദേവഗിരി സെന്റ്‌ ജോസഫ്‌സിലെ പി.ആര്‍.വൃന്ദയും ഒന്നാം സ്‌ഥാനം പങ്കിട്ടു. മോണോആക്‌റ്എറില്‍ കോഴിക്കോട്‌ സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലെ പി.ജി.ആകാശും മിമിക്രയില്‍ ദേവഗിരി സെന്‍ര്‌ ജോസഫ്‌സിലെ ടി.ആര്‍ രാഹുലും ഒന്നാം സ്‌ഥാനം നേടി. വട്ടപ്പാട്ടില്‍ ഫാറൂഖ്‌ കോളജ്‌ ഒന്നാം സ്‌ഥാനം നേടിയപ്പോള്‍ മാപ്പിളപ്പാട്ട്‌ ഗ്രൂപ്പില്‍ ഫാറൂഖ്‌ കോളജും ദേവഗിരി സെന്റ്‌ ജോസ്‌ഫ്സും ഒന്നാമം സ്‌ഥാനം പങ്കിട്ടു.

Ads by Google
Advertisement
Tuesday 17 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW