-->
കല്‍പ്പറ്റ: വൈബ് ഫോര്‍ വെല്‍നെസ് ഹെല്‍ത്തി കേരള കാമ്പയിനിന്റെ ഭാഗമായി ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തില്‍ എസ്.കെ.എം.ജെ ഗ്രൗണ്ടില്‍ മാസ് യോഗ സംഘടിപ്പിച്ചു. ടി. സിദ്ദിഖ് എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. 30 മിനിറ്റിലേറെ നീണ്ട പരിപാടിയില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള 110 ഓളം യോഗ ക്ലബ് അംഗങ്ങളും ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ 300 ഓളം ജീവനക്കാരും പങ്കെടുത്തു.