-->
കമ്പളക്കാട്: പോലീസ് സ്‌റ്റേഷനുകളിലേക്ക് എത്തുന്നവര്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ ഓരോ പോലീസ് ഉദ്യോഗസ്‌ഥരും പ്രതിജ്‌ഞാബദ്ധമാണെന്ന് ജില്ലാ പോലീസ് മേധാവി.
കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 36-ാമത് ജില്ലാ സമ്മേളനം കമ്പളക്കാട് ബിച്ചാസ് ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ്. വിവിധ വിഷയങ്ങളുമായി പോലീസ് സ്‌റ്റേഷനുകളിലേക്ക് എത്തുന്നവരെ വിശദമായി കേള്‍ക്കുവാനും അവര്‍ക്ക് നീതി ഉറപ്പാക്കുവാനും ഓരോ പോലീസ് ഉദ്യോഗസ്‌ഥരും പ്രതിജ്‌ഞാബദ്ധമാണ്.
രാവിലെ സംഘടനയുടെ ജില്ലാ പ്രസിഡണ്ട് എം.എ. സന്തോഷ് പതാക ഉയര്‍ത്തിയതോടു കൂടി ആരംഭിച്ച സമ്മേളനത്തില്‍ കേരള പോലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് എം.ഡി. സുനില്‍, ജില്ലാ സെക്രട്ടറി കെ.കെ. അബ്‌ദുള്‍ ഷെരീഫ്, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന ജോയിന്‍ സെക്രട്ടറി ജി.എസ്. ശ്രീജിഷ്, കെ.പി.എ ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മുബാറക്, കെ.പി.ഒ.എ ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. സതീഷ് കുമാര്‍, ജില്ലാ ജോയിന്‍ സെക്രട്ടറി ഷീജ. എ.ആര്‍, സംസ്‌ഥാന നിര്‍വാഹ സമിതി അംഗം കെ.എം. ശശിധരന്‍, സംഘാടകസമിതി കണ്‍വീനര്‍ ലതീഷ് കുമാര്‍. വി സംസാരിക്കുകയും, സംഘടനാ റിപ്പോര്‍ട്ട് സംസ്‌ഥാന ട്രഷറര്‍ പ്രേംജി കെ. നായരും പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി പി.സി. സജീവ് ഉം വരവുചെലവ് കണക്കുകള്‍ ജില്ല ട്രഷറര്‍ ബഷീര്‍. എന്‍ ഉം അവതരിപ്പിക്കുകയും ചെയ്‌തു.