Wednesday, March 11, 2026 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 04.59 AM

മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെയ്‌സ്ബുക്ക്‌ കൂട്ടായ്‌മ യോഗം നടത്തി

uploads/news/2026/02/825658/2.jpg

മാരാമണ്‍: പൊതുജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്‌ ഒരു സമൂഹത്തിന്റെ പൊതുഘടന ജനാധിപത്യപരമായി നിലനിര്‍ത്തുന്നതിലും സംവാദാത്മകമായി സാമൂഹിക വിഷയങ്ങളില്‍ പൊതു സമൂഹത്തിന്റെ ഇടപെടല്‍ ഉറപ്പാക്കുന്നതിലും ഇക്കാലയളവില്‍ നവമാധ്യമങ്ങള്‍ കാണിക്കുന്ന താല്‍പര്യം ശ്രദ്ധയമാണെന്ന്‌ മാര്‍ത്തോമ്മാ സഭയുടെ സഫ്രഗന്‍ മെത്രാപ്പൊലീത്ത ഡോ. യൂയാകിം മാര്‍ കൂറിലോസ്‌. മാരാമണ്‍ കണ്‍വന്‍ഷന്‍ ആഗോള ഫെയ്‌സ്ബുക്ക്‌ കൂട്ടായ്‌മയുടെ 14മത്‌ ഒത്തുചേരല്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടായ്‌മയുടെ കണ്‍വീനര്‍ സുബിന്‍ നീറുംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു.
മാര്‍ത്തോമ്മാ സഭ സെക്രട്ടറി റവ എബി ടി മാമ്മന്‍, സഭാ ട്രസ്‌റ്റി അന്‍സില്‍ സഖറിയ കോമാട്ട്‌, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അനീഷ്‌ വരിക്കണ്ണാമല, സഫ്രഗന്‍ മെത്രാപ്പൊലീത്തന്‍ സെക്രട്ടറി റവ. ടൈറ്റസ്‌ തോമസ്‌, വി. സി മാത്യു വടക്കേക്കരയത്ത്‌, ജോബി കെ ജോഷ്വ,മോട്ടി ചെറിയാന്‍, ലിനോജ്‌ ചാക്കോ, അബിജിത്ത്‌ പാറയില്‍, ബിജിലി പി ഈശോ, റിജോ തോപ്പില്‍, പി എ സജിമോന്‍, ബാബു കലീന, സുനില്‍ ആനപ്പാറയ്‌ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ല പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അനീഷ്‌ വരിക്കണ്ണാമല, പ്രവാസി സാമൂഹിക സാംസ്‌കാരിക മേഖലയില്‍ വലിയ ഇടപെടല്‍ നടത്തിയ വി.സി മാത്യു വടക്കേക്കരയത്തിനെയും ആദരിച്ചു.

Ads by Google
Advertisement
Monday 16 Feb 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW