Saturday, March 14, 2026 Last Updated 39 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 04.59 AM

പമ്പാ തീരമുണര്‍ന്നു; ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്‌ തുടക്കം

uploads/news/2026/02/825657/1.jpg

അയിരൂര്‍: ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ സനാതന ധര്‍മ്മ മേളയായ അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്‌ പമ്പാതീരത്ത്‌ തിരിതെളിഞ്ഞു. അയിരൂര്‍ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള 114-ാമത്‌ പരിഷത്തിനാണ്‌ വിദ്യാധിരാജ നഗറില്‍ തിരി തെളിഞ്ഞത്‌. പന്മനയില്‍ നിന്നും തുടക്കം കുറിച്ച വിദ്യാധിരാജ ജ്യോതിയും എഴുമറ്റൂര്‍ പരമ ഭട്ടാരക ആശ്രമത്തില്‍ നിന്ന്‌ ആരംഭിച്ച ഛായാ ചിത്ര ഘോഷയാത്രയും, അയിരൂര്‍ പുതിയകാവ്‌ ദേവീ ക്ഷേത്രത്തില്‍ നിന്ന്‌ ആരംഭിച്ച പതാക ഘോഷയാത്രയും ചെറുകോല്‍പ്പുഴയില്‍ സമന്വയിച്ചു.
വിദ്യാധിരാജ സ്‌മൃതി മണ്ഡപ സന്നിധിയില്‍ നിന്നും പരിഷത്ത്‌ നഗറിലേക്ക്‌ സ്വീകരിച്ചാനയിച്ചു. പരിഷത്ത നഗറിലെ വേദിക്ക്‌ മുമ്പില്‍ തയ്യാറാക്കിയ നിലവിളക്കിലേക്ക്‌ പന്മന ആശ്രമത്തില്‍ നിന്ന്‌ എത്തിച്ച ജ്യോതി ഹിന്ദു മത മഹാമണ്ഡലം പ്രസിഡണ്ട്‌ പി.എസ്‌ നായര്‍ പകര്‍ന്ന ശേഷം വേദിയില്‍ ചട്ടമ്പിസ്വാമിയുടെ ചായാചിത്രം സ്‌ഥാപിച്ചു. പുതിയകാവ്‌ ദേവീ ക്ഷേത്രത്തില്‍ നിന്ന്‌ എത്തിച്ച പതാക പന്തലിന്‌ മുമ്പിലെ കൊടിമരത്തില്‍ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ്‌ ഉയര്‍ത്തിയതോടെ ആദ്ധ്യത്മിക പരിഷത്ത്‌ വേദി ഉണര്‍ന്നു. ജനറല്‍ സെക്രട്ടറി എ.ആര്‍ വിക്രമന്‍ പിള്ള, വൈസ്‌ പ്രസിഡന്റ്‌മാരായ അഡ്വ.കെ ഹരിദാസ്‌, മാലേത്ത്‌ സരളാദേവി, കെ.കെ ഗോപിനാഥന്‍ നായര്‍, സെക്രട്ടറിമാരായ അഡ്വ. ഡി രാജഗോപാല്‍, ജി രാജ്‌കുമാര്‍, കെ ആര്‍ വേണുഗോപാല്‍, ട്രെഷറര്‍ റ്റി. കെ സോമനാഥന്‍ നായര്‍, ശ്രീജിത്ത്‌ അയിരൂര്‍, അനിരാജ്‌ ഐക്കര, വി.കെ രാജഗോപാല്‍, എന്‍.ശ്രീധരന്‍ നായര്‍, ജി. കൃഷ്‌ണകുമാര്‍, അഡ്വ. കെ. ജയവര്‍മ്മ, അഡ്വ .പ്രകാശ്‌ കുമാര്‍ ചരളേല്‍, കെ.എസ്‌ സദാശിവന്‍ നായര്‍, എം.ആര്‍ ജഗന്‍മോഹന്‍ദാസ്‌, പി.ആര്‍ ഗോപിനാഥന്‍ നായര്‍, ശ്രീകുമാര്‍ ഇരപ്പാകാട്ട്‌, എന്‍.കെ നന്ദകുമാര്‍, ഡോ. സന്തോഷ്‌ കുറുപ്പ്‌, പ്രസന്നകുമാര്‍ പുറംപാറ, ജോതിസ്‌ വി.പിള്ള, രത്നമ്മ വി പിള്ള, രാധാ എസ്‌ നായര്‍, രമാ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 16 Feb 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW