-->
രാമപുരം: അസാധ്യമായ ഒന്നുമില്ലെന്ന് ലോകത്തോട് വിളിച്ച് പറയുകയാണ് രാമപുരം പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈന്റ് ആന്റ് കെയര്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ കുരുന്നുകള്‍. പരിമിതികളെ പ്രതിഭയുടെ ശക്‌തിയാല്‍ കീഴടക്കി സംസ്‌ഥാന കുടുംബശ്രീ ബഡ്‌സ് കലോത്സവ വേദിയില്‍ അവര്‍ അഭിമാനകരമായ വിജയഗാഥ രചിച്ചു.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നും മികച്ച ടീമുകള്‍ പങ്കെടുത്ത കടുത്ത മത്സരങ്ങളില്‍ ആത്മവിശ്വാസത്തോടെ പോരാടി, കോട്ടയം ജില്ലയുടെ യശസ് വാനോളം ഉയര്‍ത്താന്‍ ഇവര്‍ക്ക് സാധിച്ചു.
ബാന്‍ഡ് മേളം താളലയങ്ങളുടെ പെരുമഴ തീര്‍ത്ത് നിതിന്‍ ജോസഫ് ആന്‍ഡ് ടീം സംസ്‌ഥാനതലത്തില്‍ രണ്ടാം സ്‌ഥാനം നേടിയെടുത്തു. കീബോര്‍ഡില്‍ വിരല്‍ത്തുമ്പില്‍ സംഗീതത്തിന്റെ മായാജാലം തീര്‍ത്ത് ശ്രീരാജ് ടി.കെ ഉപകരണ സംഗീതത്തില്‍ രണ്ടാം സ്‌ഥാനവും പദ്യപാരായണത്തില്‍ ഒന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഇവര്‍ക്ക് ഉപഹാരങ്ങള്‍
നല്‍കി.കഠിനാധ്വാനത്തിന്റെയും തളരാത്ത മനസ്സിന്റെയും, അധ്യാപകരുടെയും മാതാപിതാക്കളുടെയും രാമപുരം പഞ്ചായത്തിന്റെയും സ്‌നേഹപൂര്‍വ്വമായ പിന്തുണയുടെയും ചേര്‍ത്ത് നിര്‍ത്തലിന്റെയും വിജയചിമാണിത്.