-->
ഉഴവൂര്‍: ആല്‍പ്പാറയ്‌ക്കു സമീപം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായിരുന്ന പെരുന്തേനീച്ച കൂട് നശിപ്പിച്ചു. പ്രദേശവാസികള്‍ ഏറെ നാളായി ഭീതിയിലായിരുന്നു.വാര്‍ഡ് മെംബര്‍ റോസ്‌മി വിനോദ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജോഷി മൂഴിയാങ്കല്‍ സ്‌ഥലത്തെത്തി അടിയന്തര നടപടി സ്വീകരിച്ചു. സുരക്ഷാ മുന്‍കരുതലുകളോടെ കൂട് നീക്കം ചെയ്‌തതോടെ പ്രദേശത്തെ അപകടസാധ്യത ഒഴിവായി. പ്രദേശവാസികള്‍ക്ക്‌്് ആശ്വാസമായി.സമയോചിതമായി ഇടപെട്ട വാര്‍ഡ് മെംബര്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും നാട്ടുകാര്‍ നന്ദി അറിയിച്ചു.