Saturday, March 14, 2026 Last Updated 13 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 04.58 AM

കുഴിസിറ്റി-ചേലച്ചുവട്‌ റോഡില്‍ പൈപ്പിടാനെടുത്ത കുഴി കോണ്‍ക്രീറ്റ്‌ ചെയ്‌തില്ല

uploads/news/2026/02/825651/3.jpg

കഞ്ഞിക്കുഴി: ആലപ്പുഴ മധുര ദേശീയപാതയുടെ ഭാഗമായ കുഴിസിറ്റി -ചേലച്ചുവട്‌ റോഡില്‍ ജല്‍ജീവന്‍ കുടിവെള്ള വിതരണത്തിനായി പൈപ്പ്‌ സ്‌ഥാപിക്കാന്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിച്ച കുഴികള്‍ കോണ്‍ക്രീറ്റ്‌ ചെയ്‌ത് അടച്ചില്ല. ഇതോടെ നാട്ടുകാര്യം യാത്രക്കാരും പൊടിശല്യം മൂലം ദുരിതത്തിലായി. ശ്വാസതടസവും അലര്‍ജിയും മൂലം ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു.
പൈപ്പ്‌ സ്‌ഥാപിക്കാന്‍ ടാറിങ്‌ ഇളക്കി ട്രഞ്ചുകള്‍ നിര്‍മിക്കുമ്പോള്‍ അത്‌ കോണ്‍ക്രീറ്റ്‌ ചെയ്‌ത് അടയ്‌ക്കണമെന്ന്‌ നിര്‍ദേശമുണ്ടെങ്കിലും രണ്ടു മാസം മുമ്പ്‌ നിര്‍മിച്ച ഓടകള്‍ ഇതുവരെ കോണ്‍ക്രീറ്റ്‌ ചെയ്‌തില്ല. പൊടിശല്യം മൂലം സമീപ പ്രദേശങ്ങളില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും അടിയന്തിരമായി ഓടകള്‍ കോണ്‍ക്രീറ്റ്‌ ഉപയോഗിച്ച്‌ മൂടണമെന്നും പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 16 Feb 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW