-->
തൃപ്പൂണിത്തുറ: 27 ന് സര്‍ക്കാര്‍ നടത്തുന്ന എല്‍.എസ്.എസ്, യു.എസ്.എസ.് പരീക്ഷയുടെ മാതൃകാ പരീക്ഷ കെ.പി.എസ് ടി.എ സംസ്‌ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു. ജില്ലാ തല ഉദ്‌ഘാടനം തൃപ്പൂണിത്തുറ സെന്റ് ജോസഫ് സി.ജി യു.പി സ്‌കൂളില്‍ കെ.പി.എസ്.ടി.എ സംസ്‌ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ടി.യു. സാദത്ത് നിര്‍വ്വഹിച്ചു. മികവുറ്റ രീതിയില്‍ പൊതുവിദ്യാഭ്യാസ മേഖലയിലെ കുട്ടികള്‍ക്ക് മത്സര പരീക്ഷകളെ നേരിടുന്നതിന് ആത്മവിശ്വാസം വളര്‍ത്തുന്നതിന് സഹായിച്ചിരുന്ന എല്‍. എസ്.എസ്, യു.എസ്, എസ്. പരീക്ഷകളുടെ അശാസ്‌ത്രീയമായ പേര് മാറ്റലിലൂടെയും വര്‍ഷങ്ങളായി സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കാതെയും തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ടി.യു. സാദത്ത് ചൂണ്ടിക്കാട്ടി.
എറണാകുളം റവന്യൂ ജില്ലാ സെക്രട്ടറി .ടി.എ മുരളി അധ്യക്ഷത വഹിച്ചു . സംസ്‌ഥാന എക്‌സിക്യൂട്ടീവ് അംഗം അജിമോന്‍ പൗലോസ്, സംസ്‌ഥാന കമ്മറ്റി അംഗം റെജി.എം.എസ്. ,തൃപ്പൂണിത്തുറ ഉപജില്ലാ സെക്രട്ടറി സിജോ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. എറണാകുളം വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ജിബിന്‍ എന്‍. വി. ഉപജില്ലാ ട്രഷറര്‍ ബൈജു സ്‌കറിയ, പോഗ്രാം കണ്‍വീനര്‍ അജിന്‍, സുജിത്ത് എ.രാജു , മാത്യു വി.യു എന്നിവര്‍ മാതൃകാ പരീക്ഷാ നടത്തിപ്പിന് നേതൃത്വം നല്‍കി.