Thursday, March 12, 2026 Last Updated 22 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 04.58 AM

മഹാശിവരാത്രി പെരിയാറില്‍ മുങ്ങിക്കുളിച്ച്‌ പിതൃബലിയര്‍പ്പിച്ച്‌ ഭക്‌തജന ലക്ഷങ്ങള്‍

uploads/news/2026/02/825645/1.jpg

ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച്‌ ഭക്‌തജന ലക്ഷങ്ങളാണ്‌ പെരിയാറില്‍ മുങ്ങിക്കുളിച്ച്‌ പിതൃബലിയര്‍പ്പിച്ച്‌ മടങ്ങുന്നത്‌. ഇന്നലെ രാത്രിയോടെ ആരംഭിച്ച തര്‍പ്പണം ഇന്ന്‌ ഉച്ചവരെ തുടരും. ഇന്ന്‌ വൈകിട്ട്‌ നാലര മുതല്‍ അമാവാസിയായതിനാല്‍ നാളെ വൈകുന്നേരം വരെ വാവുബലി തുടരും.
പെരിയാറിന്റെ ഇരുകരകളിലുമായി ഏകദേശം പത്ത്‌ ലക്ഷത്തോളം പേര്‍ പിതൃബലിയര്‍പ്പിക്കാന്‍ എത്തിയെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. കറുത്ത വാവു ശിവരാത്രിക്ക്‌ ശേഷമായതിനാല്‍ ഭക്‌തര്‍ക്ക്‌ തര്‍പ്പണം നടത്താന്‍ കൂടുതല്‍ സമയം ലഭിച്ചത്‌ സൗകര്യമായി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ മണപ്പുറത്തും മറുകരയില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്‌റ്റിന്റെ നേതൃത്വത്തില്‍ അദൈ്വതാശ്രമത്തിലുമാണ്‌ ബലിതര്‍പ്പണം നടന്നത്‌. മണപ്പുറത്ത്‌ ബലിത്തറകളുടെ എണ്ണം കുറഞ്ഞത്‌ ഭക്‌തരെ വലച്ചു. സാധാരണ നൂറിലധികം ബലിത്തറകള്‍ ഉണ്ടാകുന്ന മണപ്പുറത്ത്‌ ഇക്കുറി അമിത നിരക്ക്‌ ഏര്‍പ്പെടുത്തിയതിനാല്‍ പുരോഹിതന്മാര്‍ വിട്ടുനില്‍ക്കുകയായിരുന്നു. 73 ബലിത്തറകളാണ്‌ ഇക്കുറി ഉണ്ടായത്‌. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. ദേവസ്വം ബോര്‍ഡ്‌ അംഗം കെ. രാജു ആലുവയില്‍ തങ്ങിയാണ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്‌. അദൈ്വതാശ്രമത്തില്‍ ഒരേസമയം 750 പേര്‍ക്ക്‌ തര്‍പ്പണ സൗകര്യമൊരുക്കിയിരുന്നു. ആശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യയുടെ മേല്‍നോട്ടത്തില്‍ മേല്‍ശാന്തി പി.കെ. ജയന്തന്‍ ശാന്തി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്‌റ്റ് പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തില്‍ ശിവഗിരി മഠത്തില്‍ നിന്നുള്ള നിരവധി സന്ന്യാസി ശ്രേഷ്‌ഠന്മാരും അദൈ്വതാശ്രമത്തില്‍ ശിവരാത്രി ആഘോഷത്തിന്‌ നേതൃത്വം നല്‍കാനെത്തിയിരുന്നു.

Ads by Google
Advertisement
Monday 16 Feb 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW