Thursday, March 12, 2026 Last Updated 20 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 04.58 AM

നൂറനാട്‌ പടനിലം പരബ്രഹ്‌മ ക്ഷേത്രത്തിലെ കെട്ടുകാഴ്‌ചകള്‍ ഭക്‌തിസാന്ദ്രമായി

uploads/news/2026/02/825643/3.jpg

ചാരുംമൂട്‌: നൂറനാട്‌ പടനിലം പരബ്രഹ്‌മ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന വര്‍ണാഭമായ കെട്ടുകാഴ്‌ച ഭക്‌തിസാന്ദ്രമായി. കേരളത്തിലെ തന്നെ മികച്ച കെട്ടുകാഴ്‌ചകള്‍ കാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന്‌ ആയിരങ്ങളാണ്‌ എത്തിച്ചേര്‍ന്നത്‌.
രാവിലെ ഉരുളിച്ച വരവിനു ശേഷം നടന്ന അഷ്‌ടദ്രവ്യ മഹാഗണപതിഹോമം സുബ്രഹ്‌മണ്യ പൂജ, സുകൃത ഹോമം എന്നിവയ്‌ക്ക് ക്ഷേത്രതന്ത്രി സി.പി.എസ്‌ ഭട്ടതിരിപ്പാട്‌ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആറിന്‌ കരകളില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാവടി ഘോഷത്രകളും കുട്ടികളുടെ ചെറു കെട്ടുകാഴ്‌ചകളും ക്ഷേത്രാങ്കണത്തിലെത്തി. ഭക്‌തരുടേയും വലിയ തിരക്കുണ്ടായിരുന്നു. ഉച്ചയോടെ തന്നെ ക്ഷേത്രത്തവുമായി ബന്ധപ്പെട്ട 16 കര കളിനിന്നും വര്‍ണ്ണവിസ്‌മയം തീര്‍ത്ത്‌ അംബരചുംബികളായ നന്ദികേശന്‍മാര്‍ ഒന്നൊന്നായി ക്ഷേത്രത്തിലേക്കു നീങ്ങിത്തുടങ്ങി.
അഞ്ചുമണിയോടെ കെട്ടുകാഴ്‌ചകള്‍ ക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ചു. പിന്നീട്‌ കര പ്രാതിനിധ്യ പ്രകാരം ക്ഷേത്രത്തിന്‌ വലം വച്ച്‌ യഥാസ്‌ഥാനങ്ങളില്‍ നിലയുറപ്പിച്ചതോടെ കെട്ടുകാഴ്‌ചയ്‌ക്ക് സമാപ്‌തിയായി. തുടര്‍ന്ന്‌ കലാപരിപാടികളും നടന്നു.ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ രാധാകൃഷ്‌ണന്‍ രാധാലയം, സെക്രട്ടറി കെ.രമേശ്‌ , വൈസ്‌ പ്രസിഡന്റ്‌ ഡി.സന്തോഷ്‌ കുമാര്‍, ഖജാന്‍ജി അഡ്വ.എസ്‌. ശ്രീജിത്ത്‌, ജോ.സെക്രട്ടറി സി.വേണു ഗോപാല കുറുപ്പ്‌ , ഉത്സവ കമ്മറ്റി കണ്‍വീനര്‍ സുരേഷ്‌ പാറപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.

പടനിലം ക്ഷേത്രത്തില്‍ ഇന്ന്‌

രാവിലെ ആറിന്‌ ഗണപതിഹവനം, ഏഴിന്‌ നിറപറ സമര്‍പ്പണം, എട്ടിന്‌ ഭാഗവത പാരായണം, വൈകിട്ട്‌ ആറിന്‌ ചെണ്ടമേളം, 6.40ന്‌ ദീപാരാധന, ഏഴിന്‌ കരകള്‍ക്കുള്ള ഗ്രാസ്‌റ്റ് വിതരണം, എട്ടിന്‌ കടാക്ഷം ചികിത്സാ സഹായ വിതരണോദ്‌ഘാടനം ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വ്വഹിക്കും.
എം.എസ്‌.അരുണ്‍ കുമാര്‍ എം.എല്‍.എ ചികിത്സാസഹായവിതരണം നടത്തും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. മഹേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. രാത്രി എട്ടിന്‌ വര്‍ണ്ണ നൂപുരം (സംഗീത ലാസ്യലയ താള വിന്യാസം)

Ads by Google
Advertisement
Monday 16 Feb 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW