Wednesday, March 11, 2026 Last Updated 30 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.28 PM

മഞ്ഞനിക്കര പെരുന്നാളിന്‌ സമാപനം

uploads/news/2026/02/825565/2.jpg

മഞ്ഞിനിക്കര : ദൈവത്തെ തേടിയുള്ള യാത്രികര്‍ക്ക്‌ ദൈവത്തെ കണ്ടെത്തുന്ന യാത്രയാണ്‌ മഞ്ഞിനിക്കര പദയാത്രയെന്നു ശ്രെഷ്‌ഠ കാതോലിക്ക ബസേലിയസ്‌ ജോസഫ്‌ ബാവ. തീര്‍ത്ഥാടനങ്ങള്‍ കണ്ടെത്തലുകളാണ്‌ , ഓരോ തീര്‍ത്ഥാടനവും തുടര്‍ യാത്രകള്‍ ആകണം . ദൈവത്തെ തേടിയുള്ള യാത്രകള്‍ ദൈവത്തെ നേടുന്ന യാത്രകളും ആകണമെന്ന്‌ ശ്രെഷ്‌ഠ ബാവ പറഞ്ഞു . മഞ്ഞിനിക്കരയില്‍ തീര്‍ത്ഥാടന സംഗമം ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു.
കാലഘട്ടം മാറിയിട്ടും , സൗകര്യങ്ങള്‍ കൂടിയിട്ടും കാല്‍നട തീര്‍ത്ഥാടകരായി വരുന്നത്‌ അനുഭവങ്ങളും , സാക്ഷ്യങ്ങളുമാണെന്നും ബാവ പറഞ്ഞു . തോമസ്‌ മോര്‍ തിമോത്തിയോസ്സ്‌ മെത്രാപോലിത്ത അധ്യക്ഷത വഹിച്ചു.
ആരോഗ്യ മന്ത്രി വീണ ജോര്‍ജ്‌,ജില്ലാ പഞ്ചായത്തു പ്രസിഡന്റ്‌ ദീനാമ്മ റോയി, ദയറാ തലവന്‍ മോര്‍ അത്തനാസിയോസ്‌ ഗീവര്‌ഗീസ്‌, മോര്‍ ഗ്രിഗോറിയസ്‌ കുര്യാക്കോസ്‌, മോര്‍ ഐറേനിയസ്‌ പൗലോസ്‌, മോര്‍ തേവോദോസിസ്‌ മാത്യൂസ്‌ , മോര്‍ തിമോത്തിയോസ്‌ തോമസ്‌, മോര്‍ ഇവാനിയസ്‌ മാത്യൂസ്‌ , മോര്‍ മിലിത്തിയോസ്സ്‌ യൂഹാനോന്‍ , മോര്‍ ഫിലക്‌സിനോസ്സ്‌ സക്കറിയ , മോര്‍ ഒസ്‌താത്തിയോസ്സ്‌ ഐസക്‌ , മോര്‍ യൂലിയോസ്‌ ഏലിയാസ്‌, മോര്‍ അന്തിമോസ്‌ മാത്യൂസ, മോര്‍ കൂറിലോസ്‌ ഗീവര്‍ഗീസ്‌, ഫാ . റോയ്‌ ജോര്‍ജ്‌ കട്ടച്ചിറ , ജേക്കബ്‌ സി മാത്യു , തുടങ്ങിയവര്‍ സംബന്ധിച്ചു .
സണ്ടേസ്‌കൂളില്‍ എറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ കുട്ടിക്കുള്ള സെന്‍റ്‌ ഏലിയാസ്‌ ത്രിതീയന്‍ ഗോള്‍ഡ്‌ മെഡല്‍ ദാനം ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ്‌ജ് നിര്‍വഹിച്ചു
.തീര്‍ത്ഥാടക സംഘത്തിന്‍റെ അവാര്‍ഡുകള്‍ മോര്‍ മിലിത്തിയോസ്‌ യൂഹാനോന്‍ മെത്രാപ്പോലീത്തായും വിതരണം ചെയ്‌തു.
ഇന്നലെ പുലര്‍ച്ചെ കുര്‍ബാനക്കും തുടര്‍ന്ന്‌ രാവിലെ നേര്‍ച്ച വിളമ്പിനും ശേഷം പെരുന്നാളിന്‌ സമാപനമായി.

Ads by Google
Advertisement
Sunday 15 Feb 2026 12.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW