Wednesday, March 11, 2026 Last Updated 29 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.28 PM

ശ്രീകുമാര ഗുരുദേവന്റെ ജന്മദിന ഉത്സവത്തിന്‌ തുടക്കം

uploads/news/2026/02/825564/1.jpg

ഇരവിപേരൂര്‍: പൊയ്‌കയില്‍ ശ്രീകുമാര ഗുരുദേവന്റെ 148 മത്‌ ജന്മദിന മഹോത്സവത്തിന്‌ തുടക്കം കുറിച്ച്‌ സഭാ ആസ്‌ഥാനത്ത്‌ പ്രസിഡന്റ്‌ വൈ. സദാശിവന്‍ കൊടിയേറ്റ്‌ കര്‍മ്മം നിര്‍വ്വഹിക്കുന്നു. ഗുരുകുലശ്രേഷ്‌ഠന്‍ എം.ഭാസ്‌ക്കരന്‍, വൈസ്‌ പ്രസിഡന്റ്‌ എം. പൊന്നമ്മ, ജനറല്‍ സെക്രട്ടറിമാരായ കെ.ഡി.സീത്‌കുമാര്‍, റ്റി.കെ.അനീഷ്‌, ട്രഷറാര്‍ ആര്‍.ആര്‍ വിശ്വകുമാര്‍, ജോയിന്റ്‌ സെക്രട്ടറി കെ.ജ്‌ഞാനസുന്ദരന്‍, ഗുരുകുല ഉപശ്രേഷ്‌ഠന്മാരായ മണിമഞ്ചാടിക്കരി, കെ.എസ്‌ വിജയ കുമാര്‍,ഹൈകൗണ്‍സില്‍ അംഗങ്ങളായ കെ. ദേവകുമാര്‍, റ്റി.ജെ.ശശികുമാര്‍, എസ്‌. മധുകുമാര്‍, എം.ആര്‍.തമ്പി, മീഡിയാ കണ്‍വീനര്‍ സുരേഷ്‌ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്ന്‌ രാത്രി 8 ന്‌ മതസമ്മേളനം നടക്കും. ഗുരുകുലശ്രേഷ്‌ഠന്‍ എം. ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം സഭാ പ്രസിഡന്റ്‌ വൈ. സദാശിവന്‍ ഉദ്‌ഘാടനം ചെയ്യും. 16ന്‌ രാവിലെ 11 ന്‌ എംപ്ലോയീസ്‌ ആന്‍ഡ്‌ പെന്‍ഷനേഴ്‌സ്‌ ഫോറം സമ്മേളനം . ഹൈകൗണ്‍സിലംഗം പി.റ്റി ദേവകുമാര്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം സംസ്‌ഥാന പിന്നോക്ക വിഭാഗ വികസന വകുപ്പ്‌ മുന്‍ ഡയറക്‌ടര്‍ വി.ആര്‍ ജോഷി ഉദ്‌ഘാടനം ചെയ്യും.
വൈകുന്നേരം 4 ന്‌ നെല്ലാട്‌ ജംഗ്‌ഷനില്‍ നിന്നും ഭക്‌തിഘോഷയാത്ര ആരംഭിക്കും. 6 ന്‌ വിശുദ്ധ മണ്ഡപത്തില്‍ ഘോഷയാത്ര സ്വീകാര്യ പ്രാര്‍ത്ഥന . 6.30 ന്‌ സഭാ പ്രസിഡന്റ്‌ വൈ. സദാശിവന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വിജയിച്ച സഭാംഗങ്ങളെ ആദരിക്കും.

Ads by Google
Advertisement
Sunday 15 Feb 2026 12.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW