Wednesday, March 11, 2026 Last Updated 31 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.28 PM

ഗവി വാര്‍ഡില്‍ വീണ്ടും വെളിച്ചം: രണ്ടാംഘട്ട സോളാര്‍ കിറ്റ്‌ നല്‍കി

uploads/news/2026/02/825563/3.jpg

പത്തനംതിട്ട: ജില്ലയിലെ സീതത്തോട്‌ പഞ്ചായത്തിലെ ഗവി വാര്‍ഡില്‍ വൈദ്യുതി സൗകര്യമില്ലാത്ത കുടുംബങ്ങള്‍ക്ക്‌ വീണ്ടും ആശ്വാസമായി സോളാര്‍ കിറ്റുകള്‍ വിതരണം ചെയ്‌തു. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി നഹാസ്‌ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ടമായി 20 സോളാര്‍ കിറ്റുകള്‍ ഊരിലെത്തി വിതരണം ചെയ്‌തു.മുന്‍ഘട്ടത്തില്‍ 30 വീടുകളില്‍ സോളാര്‍ പാനലുകളും ഫാനുകളും ലൈറ്റുകളും ഉള്‍പ്പെട്ട കിറ്റുകള്‍ വിതരണം ചെയ്‌തിരുന്നു. എന്നാല്‍ വാര്‍ഡിലെ ഏകദേശം 20 ഓളം വീടുകള്‍ക്ക്‌ കൂടി സോളാര്‍ കിറ്റ്‌ ആവശ്യമായതിനാല്‍ രണ്ടാം ഘട്ട വിതരണം സംഘടിപ്പിക്കുകയായിരുന്നു.
കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി പുഷ്‌പത സിബി രണ്ടാം ഘട്ട സോളാര്‍ കിറ്റ്‌ വിതരണത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു.യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ ജനറല്‍ സെക്രട്ടറി അമീന്‍ പി.എം, ആരിഫ്‌ എം സി,പ്രേം മൈലപ്ര,അജ്‌മല്‍കരിം,അജ്‌മല്‍ അലി,കണ്ണന്‍മാരി,നിഷാല്‍ വലംഞ്ചുഴി, അമീര്‍ മുഹമ്മദ്‌,ഡെയിന്‍ എം രാജന്‍,ഗിഫ്‌റ്റി റ്റി എസ്‌ എന്നിവര്‍ നേതൃത്വം നല്‍കി ശേഷിക്കുന്ന വീടുകള്‍ക്കും ഉടന്‍ സോളാര്‍ കിറ്റുകള്‍ എത്തിക്കാനുള്ള ശ്രമം തുടരുമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി നഹാസ്‌ പത്തനംതിട്ട അറിയിച്ചു.

Ads by Google
Advertisement
Sunday 15 Feb 2026 12.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW