Wednesday, March 11, 2026 Last Updated 57 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.28 PM

സ്വര്‍ണമാല തട്ടിയെടുത്ത പ്രതികളെ അറസ്‌റ്റ് ചെയ്‌തു

കീഴുവായ്‌പൂര്‍ : മകള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല അപഹരിച്ച്‌ ബൈക്കില്‍ രക്ഷപ്പെട്ട പ്രതികളെ കീഴ്വായ്‌പൂര്‍ പോലീസ്‌ പിടികൂടി. ആലപ്പുഴ തെക്കേക്കര സ്വദേശി ചൂരല്ലൂര്‍ ശാന്ത ഭവനത്തില്‍ മിഥുന്‍ (25) , ആലപ്പുഴ ഭരണിക്കാവ്‌ സ്വദേശി മുട്ടത്തേട്ട്‌ കിഴക്കേതില്‍ കമല്‍ (20) എന്നിവരാണ്‌ പിടിയിലായത്‌.
ഫെബ്രുവരി 5 ന്‌ ആയിരുന്നു കേസിന്‌ ആസ്‌പദമായ സംഭവം. എറണാകുളം കുറുപ്പന്‍ പടിയില്‍ നിന്നും മോഷ്‌ടിച്ച ബൈക്കില്‍ കല്ലുപ്പാറയിലെത്തിയ പ്രതികള്‍ മകളോടൊപ്പം നടന്നു പോവുകയായിരുന്ന വെച്ചൂച്ചിറ സ്വദേശിനി അഞ്‌ജുവിന്റെ കഴുത്തില്‍ നിന്ന്‌ സ്വര്‍ണമാല തട്ടിയെടുത്തു്‌ രക്ഷപ്പെടുകയായിരുന്നു. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച കീഴ്വായ്‌പ്പൂര്‍ പോലീസ്‌ തുടര്‍ച്ചയായ അന്വേഷണത്തിനൊടു വില്‍ കുറുപ്പംപടി പോലീസിന്റെ കൂടി സഹായത്തോടെപ്രതികളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
ഇരുവരും ആലപ്പുഴ എറണാകുളം ജില്ലകളിലെ വിവിധ സ്‌റ്റഷനുകളില്‍ കേസുകളില്‍ പ്രതികളാണ്‌. മിഥുനെ ബൈക്ക്‌ മോഷണകേസില്‍ കുറുപ്പംപടി പോലീസ്‌ അറസ്‌റ്റ് രേഖപ്പെടുത്തി. കീഴുവായ്‌പൂര്‍ സേ്‌റ്റഷനില്‍ എത്തിച്ച കമലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Sunday 15 Feb 2026 12.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW