-->
മാരാമണ്‍:മനുഷ്യമനസ്സുകള്‍ ഏറെ സങ്കീര്‍ണ്ണതയുടെ അവസ്‌ഥകളിലൂടെ കടന്നുപോകുന്നതും അതേസമയം നുറുങ്ങിയതും തകര്‍ന്നുതമായ വേദനകളിലൂടെ സഞ്ചരിക്കുന്നതുമാണ്. ചില ബന്ധനങ്ങളിലൂടെ നിരന്തരം സഞ്ചരിക്കുന്ന മനുഷ്യജീവിതങ്ങളെ സ്വാതന്ത്ര്യത്തിന്റെ പുതുവാതായനങ്ങളിലേക്ക് ക്ഷണിക്കുന്ന മൂന്ന് പ്രധാനഘടകങ്ങള്‍ എന്നും ഡോ. മ്യൂസ് മേരി ജോര്‍ജ്‌ജ്.മാരാമണ്‍ കണ്‍വന്‍ഷന്‍ സേവികാ സംഘ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. തൊടുന്നു, നിവര്‍ത്തുന്നു, വിടുതി, സ്‌പര്‍ശനങ്ങള്‍ തുടങ്ങിയവ ചുരുങ്ങുന്ന കാലത്ത് ചേര്‍ത്തുവെയ്‌ക്കലുകള്‍ വെര്‍ച്വല്‍ ലോകത്തേക്ക് മാത്രം പരിമിതപ്പെടുമ്പോള്‍ , നൊമ്പരങ്ങളിലേക്കും വേദനകളിലേക്കും ഇറങ്ങിച്ചെല്ലുന്ന സ്‌പര്‍ശനം ഇന്നത്തെ കടമയാണ്.
മനുഷ്യ അന്തസ്സുകള്‍ക്ക് ഭംഗം വരുമ്പോഴും അന്യമായ് പോകുന്ന അനുഭവങ്ങള്‍. ദൂരം കൂടുമ്പോള്‍ അവയെ കുറയ്‌ക്കുന്നതാകണം സ്‌പര്‍ശനം. സാമൂഹിക ഇടങ്ങളിലും പരിസരങ്ങളിലും അരികുവല്‍ക്കരണവും ജാതിയും മതവും സാമ്പത്തികവുമൊക്കെ അളവുകോലായി മാറുമ്പോള്‍ അത്തരത്തിലുള്ള ഉച്ചനീചത്വങ്ങളെ തുടച്ചുമാറ്റുന്ന സാമൂഹിക വിപ്ലവമാണ് സ്‌പര്‍ശനം.
അസാധ്യതകളുടെ ലോകത്ത് സാധ്യതകളുടെ പുതുചരിതം ചില ചേര്‍ത്തുനിര്‍ത്തലുകളിലൂടെ സാധ്യമാകണം. അതിലൂടെയാണ് യഥാര്‍ത്ഥമായ നിവര്‍ന്ന് നില്‍ക്കലുകള്‍ സാധ്യമാകുന്നത്. സേച്‌ഛാധിപത്യം നിറഞ്ഞ ഭരണപരിസരത്തെയും പ്രകൃതിയെയും ഭൂമിയെയും നിവര്‍ന്ന് നില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്ന ശബ്‌ദമായി മാറുവാന്‍ സാധിക്കണം. ജീവിതത്തിന്റെ പതിവുകള്‍ വികലമാകുമ്പോള്‍ നിവര്‍ന്നുള്ള, നിവരുകയും ചെയ്യുന്ന ഇടപെടലുകള്‍ നമ്മുടെ പതിവുകളായി മാറണം. സ്‌ത്രീകള്‍ യഥാര്‍ത്ഥമായ മാറ്റത്തിന്റെ ചാലകശക്‌തികളാണ്, അറിവും ജ്‌ഞാനവും സംസാരങ്ങളിലേക്ക് സഞ്ചരിക്കണം, അതിലൂടെ കേള്‍വികളിലേക്കും വളഞ്ഞുപോയ ജീവിതങ്ങളെ താങ്ങിനിര്‍ത്തുന്ന പുതിയ വഴികളെ തുറക്കുന്ന പ്രവൃത്തികളുമായി മാറണമെന്നും അവര്‍ പറഞ്ഞു.