-->
പത്തനംതിട്ട: ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയില്‍ ബിപിന്‍ ബിഹാരി നായിക് എന്ന പാസ്‌റ്ററെ പരസ്യമായി ആക്രമിച്ച് അപമാനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ കുറ്റക്കാര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം.പി ലോക് സഭയില്‍ ശൂന്യ വേളയില്‍ ആവശ്യപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതില്‍ കാലതാമസം വരുത്തിയവര്‍ക്കെതിരെയും, എല്ലാ പൗരന്മാരുടെയും മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു.