Thursday, March 12, 2026 Last Updated 22 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.27 PM

ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കാന്‍ തയ്യാറാവണം: ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി

uploads/news/2026/02/825556/1.jpg

മലപ്പുറം: പിന്നാക്ക വിഭാഗങ്ങള്‍ക്കായി കാലാകാലങ്ങളില്‍ നടപ്പാക്കിയിട്ടുള്ള നിരവധിയായ സ്‌കോളര്‍ഷിപ്പുകളും മറ്റു നിലക്കുള്ള സഹായങ്ങളും നിര്‍ത്തല്‍ ചെയ്‌ത പിണറായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു ധവളപത്രം ഇറക്കണമെന്ന്‌ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ സര്‍ക്കാര്‍ ഖജനാവിനെ ആശ്രയിക്കാതെ ഉണ്ടാക്കിയെടുത്ത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ എല്ലാം ദശകങ്ങളോളം പുറകിലേക്ക്‌ തള്ളിയ സര്‍ക്കാര്‍ തെറ്റുതിരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന്‌ അദ്ധ്യാപകരുടെ നിയമനാംഗീകാരം തൊടു ന്യായങ്ങള്‍ പറഞ്ഞ്‌ നീട്ടികൊണ്ടുപോവുകയാണ്‌. ഭിന്നശേഷി നിയമന കാര്യത്തിലും ഗവ. ആത്മാര്‍ഥത കാണിക്കുന്നില്ലെന്ന്‌ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ചെയര്‍മാനായുള്ള സമിതി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖലയെയും സ്‌ഥാപനങ്ങളെയും ടീച്ചേഴ്‌സ് നോണ്‍ ടീച്ചേഴ്‌സിനെയും ബാധിക്കുന്ന വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള അവകാശപത്രിക പുതുയുഗയാത്ര നായകനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശനും ഉപനായകനായ പി.കെ. കുഞ്ഞാലികുട്ടിക്കും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സമര്‍പ്പിച്ചു. ചടങ്ങില്‍ അഡ്വ. എ.കെ. മുസ്‌തഫ, സുബൈര്‍ നെല്ലിക്ക പറമ്പില്‍, നടുക്കണ്ടി അബൂബക്കര്‍, അബ്‌ദുല്‍ റഷീദ്‌ തങ്ങള്‍, സി. മുഹമ്മദ്‌ കുഞ്ഞ്‌, പി.പി. മുഹമ്മദ്‌ കാസിം, മമ്മദ്‌ കോഡൂര്‍ പങ്കെടുത്തു.
മലപ്പുറം ജില്ലാ മുസ്ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി പി. അബ്‌ദുല്‍ ഹമീദ്‌ എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ്‌ വി.എസ്‌. ജോയ്‌, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ബാബുരാജ്‌ സന്നിഹിതരായിരായി.

Ads by Google
Advertisement
Sunday 15 Feb 2026 12.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW