Friday, March 13, 2026 Last Updated 23 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.27 PM

കേരളത്തിന്റെ ആരോഗ്യരംഗം മാതൃകാപരം: മുഖ്യമന്ത്രി

uploads/news/2026/02/825555/2.jpg

പെരിന്തല്‍മണ്ണ: സ്വകാര്യ ആശുപത്രികളെ ആഗോള ഭീമന്മാര്‍ കയ്യടക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരന്‌ മികച്ച ചികിത്സ ലഭ്യമാക്കുന്ന തരത്തില്‍ ആരോഗ്യ രംഗമാകെ മാതൃകാപരമായ രീതിയില്‍ സര്‍ക്കാര്‍ മാറ്റിയെടുത്തുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പെരിന്തല്‍മണ്ണയില്‍ ഇ.എം.എസ്‌ സ്‌മാരക സഹകരണ ആശുപത്രിയിലെ രജത ജൂബിലി കെട്ടിട സമുച്ചയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നവജാത ശിശു മരണ നിരക്ക്‌ സംസ്‌ഥാനത്ത്‌ 5% എന്ന നിലയിലേക്ക്‌ നമ്മള്‍ മാറ്റിയെടുത്തു. അമേരിക്കയില്‍ ഇത്‌ 5.6% ആണെന്നറിയുമ്പോഴാണ്‌ കേരളത്തിന്‍റെ നേട്ടം നമുക്ക്‌ ബോധ്യപ്പെടുക. പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ ലഭിക്കാതിരിക്കാന്‍ പാടില്ല എന്നതാണ്‌ സര്‍ക്കാരിന്‍റെ നയം. കേരളത്തിന്റെ ആരോഗ്യരംഗത്ത്‌ സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തനവും മാതൃകാപരമാണ്‌. സഹകരണ മേഖലയില്‍ വലിയൊരു പ്രസ്‌ഥാനമായി പെരിന്തല്‍മണ്ണ ഇ.എം.എസ്‌. സ്‌മാരക സഹകരണ ആശുപത്രി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരിന്തല്‍മണ്ണ ഇ.എം.എസ്‌. സ്‌മാരക ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മന്ത്രി വി. അബ്‌ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രിമാരായ പാലോളി മുഹമ്മദ്‌ കുട്ടി, ടി.കെ ഹംസ, നാലകത്ത്‌ സൂപ്പി, എം.എല്‍.എമാരായ നജീബ്‌ കാന്തപുരം, പി. നന്ദകുമാര്‍, മഞ്ഞളാംകുഴി അലി, ജില്ലാ കളക്‌ടര്‍ വി.ആര്‍ വിനോദ്‌, ജില്ലാ പോലീസ്‌ മേധാവി ആര്‍. വിശ്വനാഥ്‌, ഇ.എം.എസ്‌. സ്‌മാരക ചാരിറ്റബിള്‍ ട്രസ്‌റ്റ് ചെയര്‍മാനും മുന്‍ എം.പിയുമായ എ. വിജയരാഘവന്‍, മുന്‍ നിയമസഭാ സ്‌പീക്കറും നോര്‍ക്ക വൈസ്‌ ചെയര്‍മാനുമായ പി. ശ്രീരാമകൃഷ്‌ണന്‍, മുന്‍ എം.എല്‍.എ. വി. ശശികുമാര്‍, ഇ.എം.എസ്‌. സ്‌മാരക ആശുപത്രി ചെയര്‍മാന്‍ വി.പി. അനില്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 15 Feb 2026 12.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW