Saturday, March 14, 2026 Last Updated 6 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.26 PM

ഹെല്‍ത്തി കേരള കാമ്പയിന്‍ നാളെ കൊണ്ടോട്ടിയില്‍

കൊണ്ടോട്ടി: കേരള ആയുഷ്‌ വകുപ്പും ദേശീയ ആയുഷ്‌മിഷനും ചേര്‍ന്ന്‌ നടപ്പിലാക്കുന്ന ജനകീയ ആരോഗ്യ പരിപാടി ആയുഷ്‌ ഹെല്‍ത്തി കേരള കാമ്പയിന്‍ നാളെ കൊണ്ടോട്ടിയില്‍ നടക്കും. ടി.വി. ഇബ്രാഹിം എം എല്‍ എ ഉദ്‌ഘാടനം ചെയ്യും. കൊണ്ടോട്ടി നഗരസഭാധ്യക്ഷന്‍ യു.കെ.മമ്മദീശ അധ്യക്ഷത വഹിക്കും. കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ രാവിലെ ഒമ്പത്‌ മുതല്‍ ഉച്ച ഒന്ന്‌ വരെ വിവിധങ്ങളായ പരിപാടികള്‍ നടക്കും.
പരിപാടിയുടെ ഭാഗമായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പില്‍ ഹെല്‍ത്ത്‌ ചെക്കപ്പ്‌, ഹെല്‍ത്ത്‌ കാര്‍ഡ്‌ വിതരണം, ഹെല്‍ത്ത്‌ ഡ്രിങ്ക്‌ വിതരണം,യോഗ പരിശീലനം,സൗജന്യ കാഴ്‌ച കേള്‍വി പരിശോധന, അസ്‌ഥി സാന്ദ്രത നിര്‍ണയം, ജീവിത ശൈലി രോഗ സ്‌ക്രീനിങ്‌ ടെസ്‌റ്റ്, ഹെല്‍ത്തി ഭക്ഷണ പ്രദര്‍ശനം, ബോധവത്‌ക്കരണ ക്ലാസുകള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന്‌ ജനറല്‍ കണ്‍വീനര്‍മാരായ ഡോ.ബിന്ദു ജോസഫ്‌, ഡോ.രൂപ, ജോ. കണ്‍വീനര്‍മാരായ ഡോ.റഷീദ്‌, ഡോ.വിനയ, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ.ഗോപകുമാര്‍, ഡോ.ആതിര, ഡോ.നിഷ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Ads by Google
Advertisement
Sunday 15 Feb 2026 12.26 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW