Wednesday, March 11, 2026 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.25 PM

ലൂര്‍ദ്‌ പള്ളി തിരുനാള്‍; വിശ്വാസ വിളംബരമായി പട്ടണപ്രദക്ഷിണം

uploads/news/2026/02/825551/3.jpg

കോട്ടയം: അക്ഷര നഗരിയില്‍ ആത്മീയ ഉണര്‍വ്‌ പകര്‍ന്നു ലൂര്‍ദ്‌ ഫൊറോന പള്ളി തിരുനാളിന്റെ ഭാഗമായി ആയിരങ്ങള്‍ പങ്കെടുത്ത പട്ടണപ്രദക്ഷിണം അക്ഷര നഗരിയെ ഭക്‌തിസാന്ദ്രമാക്കി.
കെ.കെ റോഡിലൂടെ ഇടതു വശം ചേര്‍ന്നു ക്രിസ്‌തുരാജകത്തീഡ്രലിലേക്കു ഗതാഗത തടസം വരുത്താതെ വാദ്യമേളങ്ങളോടെ നടന്ന പ്രദിക്ഷിണത്തില്‍ ലൂര്‍ദ്‌ മാതാവിന്റെയും വി. സെബാസ്‌ത്യാനോസിന്റെയും തിരുസ്വരൂപങ്ങളെഴുന്നുള്ളിച്ചു. ഏറ്റവും മുമ്പിലായി കുരിശും, ചെറിയ കുടകളുമായി കൊച്ചുകുട്ടികളും തുടര്‍ന്നു മുത്തു കുടകളും കത്തിച്ച മെഴുകുതിരികളുമായി പ്രദക്ഷിണത്തില്‍ മഹാപ്രവാഹമായി അണിനിരന്ന ഭക്‌തജനങ്ങള്‍ ലൂര്‍ദ്‌ മാതാവിനോടുള്ള തങ്ങളുടെ വിശ്വാസം വിളംബരം ചെയ്‌തു.
റോഡിനിരുവശവുമുള്ള കടകള്‍ക്കു മുന്നില്‍ ആയിരങ്ങള്‍ പ്രദക്ഷിണം വീഷിച്ചു. വികാരി ഫാ. ജേക്കബ്‌ വട്ടക്കാട്‌, ഫാ. തോമസ്‌ പാറത്താനം ഫാ. സേവ്യര്‍ ഇലവുംമൂട്ടില്‍, ഫാ ടോണി കോയില്‍പറമ്പില്‍, കൈക്കാരന്മാര്‍, കണ്‍വീനര്‍മാര്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രദക്ഷിണത്തിനു ശേഷം കാഞ്ഞിരപ്പള്ളി അമല അവതരിപ്പിച്ച നാടകവും ഉണ്ടായിരുന്നു. പ്രധാന തിരുന്നാള്‍ ദിനമായ ഇന്ന്‌ 4.30നാണു തിരുന്നാളിന്റെ റാസ കുര്‍ബാന. ഫാ. ജോസഫ്‌ പ്ലാക്കാലില്‍ കാര്‍മ്മികനായിരിക്കും. ഫാ.വര്‍ഗീസ്‌ കൊടിയന്തറ വചന സന്ദേശം നല്‍കും.
7 ന്‌ തിരുന്നാള്‍ പ്രദക്ഷിണത്തിനു ശേഷം തിരുനാളിന്റെ കൊടിയിറങ്ങും. 8 മണിക്ക്‌ തിരുസ്വരൂപ പുനപ്രതിഷഠ. തുടര്‍ന്ന്‌ ആകാശവിസ്‌മയ കാഴ്‌ച.

Ads by Google
Advertisement
Sunday 15 Feb 2026 12.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW