Wednesday, March 11, 2026 Last Updated 27 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.25 PM

കോണത്താറ്റ്‌ പാലത്തിന്‌ രണ്ടാമതും ഉദ്‌ഘാടനം

uploads/news/2026/02/825550/2.jpg

കുമരകം: മൂന്നര വര്‍ഷം കൊണ്ടു പൂര്‍ത്തിയായ കുമരകം കോണത്താറ്റ്‌ പാലത്തിന്‌ രണ്ടാമതും ഉദ്‌ഘാടനം. ഈ മാസം 24ന്‌ പാലത്തിന്റെ ഉദ്‌ഘാടനം വീണ്ടും വച്ചിരിക്കുന്നത്‌. കഴിഞ്ഞ ഒകേ്‌ടാബര്‍ 13ന്‌ രാഷ്‌ട്രപതിയുടെ കുമരകം സന്ദര്‍ശനത്തിനു മുന്നോടിയായി മന്ത്രി വി.എന്‍ വാസവന്‍ ഔദ്യോഗിക വാഹനത്തില്‍ പാലത്തിലൂടെ സഞ്ചരിച്ചു പാലം ഉദ്‌ഘാടനം ചെയ്‌തിരുന്നു.
പിന്നീട്‌ പാലത്തില്‍ ടാറിങ്‌ നടത്തി പൂര്‍ണമായും ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇപ്പോള്‍ വീണ്ടും പാലത്തിന്റെ ഉദ്‌ഘാടനം പ്രഖ്യാപിച്ചതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസും രംഗത്തെത്തി.
മാസങ്ങള്‍ക്കു മുമ്പ്‌ ഗതാഗത്തിനു തുറന്നുകൊടുത്ത പാലം വീണ്ടും ഉദ്‌ഘാടന ചടങ്ങു നടത്തുന്നത്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടാണെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം.

Ads by Google
Advertisement
Sunday 15 Feb 2026 12.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW